കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഎസ്എഫ് ആരോപണം വ്യാജം: നടന്നത് കള്ളവോട്ട് തടയാനുള്ള ശ്രമം: എസ്എഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: എം ജി സർവ്വകലാശാല സെനറ്റ് - സ്റ്റുഡൻ്റ്‌ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ എ ഐ എസ് എഫ് വ്യാജ പരാതി ഉന്നയിക്കുകയാണെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം. എസ് എഫ് ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്നും ഇപ്പോള്‍ നടക്കുന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് , പ്രസിഡൻ് വി എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആ ചോദ്യം വേണ്ട, ആരാണിതിനൊക്കെ അവർക്ക് അവകാശം നൽകുന്നത്?ഇതാണോ മലയാളി സംസ്കാരം; പാർവ്വതി തിരുവോത്ത്ആ ചോദ്യം വേണ്ട, ആരാണിതിനൊക്കെ അവർക്ക് അവകാശം നൽകുന്നത്?ഇതാണോ മലയാളി സംസ്കാരം; പാർവ്വതി തിരുവോത്ത്

എഐഎസ്എഫ് വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം : എസ്എഫ്ഐ

എം.ജി സർവ്വകലാശാല സെനറ്റ് - സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ് എഫ് ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ് എഫ് ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എ ഐ എസ് എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

sfi

10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ് ,
സ്റ്റുഡൻ്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ എസ് യൂ - എ ഐ എസ് എഫ് - എം എസ് എഫ് സഖ്യത്തിൻ്റെ ഭാഗമാണ്. എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ എസ് യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.ഇത് എ ഐ എസ് എഫ് ഉൾപ്പെടുന്ന ആൻ്റി എസ് എഫ് ഐ മുന്നണിക്ക് തിരിച്ചടിയായി. എസ് എഫ് ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം.

വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിൻ്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ് എഫ് ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ ഐ എസ് എഫ്ന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം.

ഹൊ.. എന്തൊരു ലുക്കാണിത്; അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
AISF allegations was false: what happened was an attempt to prevent fraudulent voting says SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X