കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഎസ്എഫ് പ്രതിനിധി സമ്മേളനം ജെ അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

മീനങ്ങാടി: എഐഎസ്എഫ് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്ജെ. അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവത്ക്കരണം ഇന്ത്യയുടെ ബഹുസ്വര സംസ്‌ക്കാരം തകരാന്‍ സാഹചര്യമൊരുക്കുമെന്ന്അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കച്ചവടവത്ക്കരണത്തിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തി വലിയ തുകക്ക് കൈമാറിയത്. വിദ്യാഭ്യാസ രംഗത്തെന്ന് സമത്വം ഉറപ്പ് വരുത്തിയാല്‍ മാത്രമെ രാജ്യത്തിന്റെ പുരോഗതിയും സ്വാതന്ത്ര്യവും അര്‍ത്ഥപൂര്‍ണമാവുകയുള്ളു വെന്നും അദ്ദേഹം പറഞ്ഞു.

പാഠ പുസ്തകങ്ങളേയും ഇന്ത്യന്‍ ചരിത്രത്തേയും തിരുത്തി എഴുതാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. പഠനം പണക്കാരനുമാത്രം പ്രാപ്യമാവുന്ന രീതിയിലാണ് ഓട്ടോണമസ് സബ്രദായം വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 25, 26, 27 തീയ്യതികളിലായി മീനങ്ങാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സഖാവ് ജയപ്രകാശ് നഗറില്‍ നടന്ന ജില്ലാ പ വയനാട് ജില്ലാ സമ്മേളനത്തിന് എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് ഇ.അഭിജിത്ത് പതാക ഉയര്‍ത്തി. ബിമല്‍ ജോര്‍ജ് അനുശോചന പ്രമേയവും സി.അനാമിക രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എ ഐഎസ്എഫ് ജില്ലാ സെക്രട്ടറി എ.കെ.ജാഫര്‍ പ്ര വര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

inaugration

എ.ഐ.എസ്. എഫ് ജില്ലാ സമ്മേളനം മീനങ്ങാടിയില്‍ സംസ്ഥാന പ്രസിഡന്റ് ജെ. അരുണ്‍ ബാബു ഉദ്ഘാടനം ചെയ്യുന്നു.

വിജയന്‍ ചെറുകര, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ സജി കാവനാ കുടി, അഡ്വ.ഗീവര്‍ഗ്ഗീസ്, സി.പി.ഐബത്തേരി മണ്ഡലം സെക്രട്ടറി സി.എം.സുധീഷ്, ആദിവാസി മഹാസഭാ ജില്ലാ കമ്മിറ്റിയംഗം സി.വിജയ ലക്ഷ്മി, സീനിയര്‍ സിറ്റിസണ്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ.അപ്പുകുട്ടി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ.ജാഫര്‍ സ്വാഗതവും കണ്‍വീനര്‍ എം.പരീസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന കൃഷിയും വിദ്യാര്‍ത്ഥികളും എന്ന സെമിനാറില്‍ ശ്രുതിന്‍ കുര്യാക്കോസ് വിഷ യാവതരണം നടത്തി.

English summary
aisf conference-j arun babu inaugrated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X