വിദ്യാലയങ്ങളെ ഏകകക്ഷി ക്യാംപസാക്കാനുള്ള ചില സംഘടനയുടെ ശ്രമം ഫാസിസം: എഐഎസ്എഫ്
മീനങ്ങാടി: ജില്ലയിലെ കോളേജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവന്‍ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം അനുവദിക്കണമെന്നും ഏകകക്ഷി ക്യാമ്പസുകളാക്കി മാറ്റാനുള്ള ചില സംഘടനയുടെ നീക്കം വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള വെല്ലുവിളിയും ഫാസിസവുമാണെന്നും എഐഎസ്എഫ്.ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.

എഐഎസ്എഫ്. ജില്ലാ പ്രസിഡന്റ് ഇ അഭിജിത്തും,സെക്രട്ടറി എ കെ ജാഫറും
വിദ്യാഭ്യാസ കച്ചവടത്തിന് തടയിടാനും അവകാശങ്ങള്‍ സംരക്ഷിക്കാനും ക്യാംപസുകളിലെ സംഘടനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുമായി നിയമനിര്‍മ്മാണം അനിവാര്യമാണെന്നും എ ഐ എസ് എഫ് വ്യക്തമാക്കി. ജില്ലയില്‍ അടുത്ത കാലത്തായി വന്ന ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി മേഖലയിലെ പഠന പിന്നോക്കാവസ്ഥ ഉന്നതവിദ്യാഭ്യാസ വിദഗ്ദരും ജനപ്രതിനിധികളും ചേര്‍ന്ന് പരിശോധിക്കുകയും, അതിനെ മറികടക്കുന്നതിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും വേണം. വിജയശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ പ്രതിഷേധവുമായി എ ഐ എസ് എഫ് മുന്‍നിരയിലുണ്ടാകുമെന്നും ജില്ലാസമ്മേളനം മുന്നറിയിപ്പ് നല്കി.
സമ്മേളനത്തില്‍ എ ഐ എസ് എഫ് ജില്ലയില്‍ ഇരുപത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. ഇ.അഭിജിത്താണ് പ്രസിഡന്റ്. എ.കെ.ജാഫറിനെ ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ എം.അശ്വിന്,ആര്.കെ.മഞ്ജുഷ(ജോ.സെക്രട്ടറിമാര്‍),അനാമിക സജി,സി.എം.ആകര്‍ഷ്,അജയ് കെ മോഹന്‍ എന്നീ സെക്രട്ടറിയേറ്റ് അംഗങ്ങളേയും തിരഞ്ഞെടുത്തു. സംഘാടകസമിതിക്ക് വേണ്ടി എം.ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications