കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാലയങ്ങളെ ഏകകക്ഷി ക്യാംപസാക്കാനുള്ള ചില സംഘടനയുടെ ശ്രമം ഫാസിസം: എഐഎസ്എഫ്

  • By Desk
Google Oneindia Malayalam News

മീനങ്ങാടി: ജില്ലയിലെ കോളേജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവന്‍ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം അനുവദിക്കണമെന്നും ഏകകക്ഷി ക്യാമ്പസുകളാക്കി മാറ്റാനുള്ള ചില സംഘടനയുടെ നീക്കം വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള വെല്ലുവിളിയും ഫാസിസവുമാണെന്നും എഐഎസ്എഫ്.ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.

aisf

എഐഎസ്എഫ്. ജില്ലാ പ്രസിഡന്റ് ഇ അഭിജിത്തും,സെക്രട്ടറി എ കെ ജാഫറും

വിദ്യാഭ്യാസ കച്ചവടത്തിന് തടയിടാനും അവകാശങ്ങള്‍ സംരക്ഷിക്കാനും ക്യാംപസുകളിലെ സംഘടനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുമായി നിയമനിര്‍മ്മാണം അനിവാര്യമാണെന്നും എ ഐ എസ് എഫ് വ്യക്തമാക്കി. ജില്ലയില്‍ അടുത്ത കാലത്തായി വന്ന ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി മേഖലയിലെ പഠന പിന്നോക്കാവസ്ഥ ഉന്നതവിദ്യാഭ്യാസ വിദഗ്ദരും ജനപ്രതിനിധികളും ചേര്‍ന്ന് പരിശോധിക്കുകയും, അതിനെ മറികടക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും വേണം. വിജയശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ പ്രതിഷേധവുമായി എ ഐ എസ് എഫ് മുന്‍നിരയിലുണ്ടാകുമെന്നും ജില്ലാസമ്മേളനം മുന്നറിയിപ്പ് നല്‍കി.

സമ്മേളനത്തില്‍ എ ഐ എസ് എഫ് ജില്ലയില്‍ ഇരുപത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. ഇ.അഭിജിത്താണ് പ്രസിഡന്റ്. എ.കെ.ജാഫറിനെ ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ എം.അശ്വിന്‍,ആര്‍.കെ.മഞ്ജുഷ(ജോ.സെക്രട്ടറിമാര്‍),അനാമിക സജി,സി.എം.ആകര്‍ഷ്,അജയ് കെ മോഹന്‍ എന്നീ സെക്രട്ടറിയേറ്റ് അംഗങ്ങളേയും തിരഞ്ഞെടുത്തു. സംഘാടകസമിതിക്ക് വേണ്ടി എം.ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.

English summary
aisf district conference in meenangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X