ശുഭ്രപതാക പിടിച്ച എസ്എഫ്ഐക്ക് രക്തരക്ഷസിന്റെ സ്വഭാവം! കടന്നാക്രമിച്ച് കണ്ണൂരിലെ എഐവൈഎഫ്
കണ്ണൂര്‍: ഭരണ കക്ഷികളായ സിപിഐയും സിപിഎമ്മും തമ്മില്‍ കലശലാകുന്ന ഏറ്റുമുട്ടല്‍ വിദ്യാര്‍ത്ഥി സംഘടനകളിലേക്കും. സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐവൈഎഫ് രൂക്ഷവിമര്‍ശനമാണ് എസ്എഫ്ഐക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐക്കെതിരെ എഐവൈഎഫ് ആഞ്ഞടിച്ചിരിക്കുന്നത്. സമാധാനത്തിന്റെ ശുഭ്രപതാക പിടിച്ച എസ്എഫ്ഐക്ക് രക്തരക്ഷസിന്റെ സ്വഭാവമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എസ്എഫ്ഐയില്‍ നിന്ന് എഐവൈഎഫ് ഭീഷണി നേരിടുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ കോളേജ് ക്യാംപസ്സുകളില്‍ എസ്എഫ്ഐയുടെ ഏകാധിപത്യമാണെന്നും എഐവൈഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന പരാതിയും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

ജില്ലയിലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയില്‍ നിന്ന് തുടര്‍ച്ചയായി ആക്രമണം നേരിടേണ്ടി വരുന്നു. സിപിഐ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഐവൈഎഫ് ജില്ലാ സെക്രട്ടറിയെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന സംഭവം വരെയുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പളളിക്കുന്ന് വനിതാ കോളേജിലുമടക്കം എസ്എഫ്ഐയുടെ ഗുണ്ടാ വിളയാട്ടമാണെന്നും ആരോപണമുണ്ട്.
ജില്ലയിലെ വര്‍ഗീയ സ്വഭാവം പുലര്‍ത്തുന്ന സംഘടനകളോട് എസ്എഫ്ഐക്ക് മൃദുസമീപനം ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കണ്ണൂരിലെ ഐഐടിയും പോളിയുമടക്കം എസ്എഫ്ഐയുടെ ആയുധപ്പുരകളാണെന്നും എഐവൈഎഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications