കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നുകളയുമെന്ന് എസ്എഫ്ഐക്കാര്‍ !! ജീവന്‍ പണയം വെച്ച് എഐഎസ്എഫ് നേതാവ്

തിരുവനന്തപുരം ലോ കോളേജില്‍ എഐഎസ്എഫ് നേതാവിന് എസ് എഫ് ഐയുടെ വധഭീഷണിയെന്ന് ആരോപണം. എസ്എഫ്ഐക്കെതിരെ മല്‍സരിച്ച് ജയിച്ചതിന് റാംഗിംഗ് കേസില്‍ കുടുക്കി.

Google Oneindia Malayalam News

തിരുവനന്തപുരം : ചെങ്കോട്ടയെന്ന് അഹങ്കരിക്കുന്ന കോളേജ് ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണം പതിവാണ്. എതിര്‍ രാഷ്ട്രീയമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനോ എന്തിന് ക്യാംപസ്സില്‍ വഴിനടക്കാനോ പോലും കഴിയാത്ത അവസ്ഥ പല കോളേജുകളിലുമുണ്ട്. എങ്ങാനും യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചാല്‍ പിന്നെ തീര്‍ന്നു.

അത്തരമൊരു ദുരനുഭവവുമായി തിരുവനന്തപുരം ലോ കോളേജിലെ എഐഎസ്എഫ് വിദ്യാര്‍ഥി നേതാവ് നന്ദുരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ചര്‍ച്ചയാവുന്നു. എസ്എഫ്ഐക്കെതിരെ മല്‍സരിച്ച് ജയിച്ചതിന് തനിക്ക് വധഭീഷണിയുണ്ടെന്നാണ് നന്ദുരാജിന്റെ ആരോപണം.

നേതാവായിട്ടെന്ത് കാര്യം

സര്‍വ്വകലാശാലാ യൂണിയന്‍ കൗണ്‍സിലറും യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമാണ് നന്ദുരാജ്. എസ്എഫ്ഐക്കെതിരെ മല്‍സരിച്ച ജയിച്ചതിന് ശേഷം നന്ദുരാജ് കുട്ടിസഖാക്കളുടെ കണ്ണിലെ കരടാണ്. പലവിധ പീഡനങ്ങളാണ് ക്യാംപസ്സിനകത്തും പുറത്തും തനിക്ക നേരിടേണ്ടി വന്നതെന്ന് നന്ദുരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

റാഗിംഗില്‍ കുടുക്കി

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് നന്ദുരാജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളേജില്‍ വന്‍പ്രചാരണമാണ് എസ്എഫ്ഐ നടത്തുന്നത്. എന്നാലിത് തനിക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതികാരം തീര്‍ക്കലാണെന്ന് നന്ദുരാജ് ആരോപിക്കുന്നു.

ക്രൂരമായി തല്ലിച്ചതച്ചു

പല തവണ എസ്എഫ്ഐക്കാര്‍ തന്നെയും പെണ്‍കുട്ടികള്‍ അടക്കമുള്ള എഐഎസ്എഫ് പ്രവര്‍ത്തകരെയും മര്‍ദിച്ചതായും നന്ദുരാജ് പറയുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നന്ദുരാജിന് ഇവര്‍പ്രവേശനവും നല്‍കിയില്ല

പ്രതികാരം തീരുന്നില്ല

സോഷ്യല്‍ മീഡിയയില്‍ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ക്യംപസ്സില്‍ കയറ്റില്ലെന്നായിരുന്നു ഭീഷണി. അതിന് ശേഷം കോളേജിലെത്തിയ നന്ദുരാജിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയും റാംഗിംഗ് കേസില്‍ കുടുക്കുകയും ചെയ്തുവെന്നാണ് ആരോപണം.

English summary
AISF leader Nanduraj claims in his Facebook post that he is being threatened by SFI. . Nanduraj claims in his Facebook post that his life is under threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X