കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വ്യത്യസ്ത രാഷ്ട്രീയ ലൈൻ സ്വീകരിച്ച് ആർഎസ്എസിനെ തൂത്തെറിയാൻ ശ്രമിക്കണണെന്ന് സഖാക്കളോട് അഭ്യർത്ഥിച്ച് എഐഎസ്എഫ് നേതാവ് കനയ്യ കുമാർ. മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാല പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പരാജയപ്പെട്ടിട്ട് നമ്മൾ മാത്രം ജയിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുര തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2019ൽ രാജ്യയത്ത് ആർഎസ്എസ് നിയന്ത്രിത ഭരമകൂടം നിലവിൽ വന്നാൽ സമ്പൂർണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാകാതിരിക്കാൻ മുഴുവൻ ശക്തികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള ഐക്യമുന്നണിക്ക് ഇടതുപക്ഷം മുൻ കൈ എടുക്കണമെന്ന് കനയ്യ കുമാർ പറഞ്ഞു.

ഐക്യമുന്നണി വേണം

ഐക്യമുന്നണി വേണം

അധികാരത്തിന് വേണ്ടിയുള്ള ഐക്യമുന്നണിയല്ല, ആർഎസ്എസിനെതിരായ സമര ഐക്യമുന്നമിയാണ് വേണ്ടഐഎതെന്നും അദ്ദേഹം പറഞ്ഞു. ദളിതർ, സ്ത്രീ, ന്യൂനപക്ഷ, യുവജന വിഭാഗങ്ങൾ, അരക്ഷിതരായ ഈ വിഭാഗങ്ങളാൽ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നണിയെ കുറിച്ചാണ് ഉദ്ദേശിക്കുന്നതെന്നും കനയ്യ കുമാർ പറഞ്ഞു.

ജനാധിപത്യത്തെ തകർക്കുന്നു

ജനാധിപത്യത്തെ തകർക്കുന്നു


ജനാധിപത്യത്തെ തകര്‍ത്ത് മനുവാദത്തിലധിഷ്ടിതമായ വ്യവസ്ഥ സ്ഥാപിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തെ കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും നാടായി ചിത്രീകരിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.

കേരളത്തിലെ എതിരാളികൾ കോൺഗ്രസ്

കേരളത്തിലെ എതിരാളികൾ കോൺഗ്രസ്

കേരളത്തിൽ കോൺഗ്രസാണ് നമ്മുടെ എതിരാളികൾ. അത് അങ്ങിനെ തന്നെ ആയിരിക്കണം. എന്നാൽ ബീഹാറിൽ കേൺഗ്രസ് നമ്മുടെ എതിരാളികളല്ല. രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും അവർ നമ്മുടേതോ നമ്മൾ അവരുയോ എതിരാളികളല്ല. അതുകൊണ്ട് വ്യത്യസ്ത രാഷ്ട്രീയ ലൈൻ സ്വീകരിച്ച് ആർഎസ്എസിനെ തൂത്തെറിയാൻ നമുക്ക് സാധിക്കണമെന്നും കനയ്യ കുമാർ പറഞ്ഞു.

ഒരു രാജ്യം, ഒരു രീതി

ഒരു രാജ്യം, ഒരു രീതി

കേരളത്തിലെ സഖാക്കൾ പുട്ട്, ദോശ, അട തുടങ്ങിയ ഭക്ഷണം കഴിക്കുന്നു. എന്നാൽ ബീഹാറിയായ എന്റെ ഭക്ഷണം വ്യത്യസ്തമാണ്. നമ്മുടെ രാജ്യത്ത് ഒരൊറ്റ രാജ്യം, ഒരൊറ്റ രീതി എന്നതാണ് ആർഎസ്എസ് നിലപാട്. അത് നമുക്ക് വേണ്ടെന്നും കനയ്യ കുമാർ പറഞ്ഞു.

വിശാല സഖ്യം വേണം

വിശാല സഖ്യം വേണം

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ച് കൊണ്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിയോഗികളാണെങ്കിലും ഗുജറാത്തില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിയോഗികകളല്ല. ബീഹാറിലെ സാഹചര്യം മറ്റൊന്നാണ്. ഓരോ പ്രദേശത്തിന്റേയും സഹചര്യങ്ങളെ പരിഗണിച്ച് വിശാല സഖ്യമാണ് വേണ്ടത്. കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു എന്ന് പൊതുവെ പറയപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താടിയും തൊപ്പിയും വച്ച മുസ്ലീങ്ങൾ

താടിയും തൊപ്പിയും വച്ച മുസ്ലീങ്ങൾ

താടിയും തൊപ്പിയും വച്ച മുസ്‌ലിം രാജ്യത്തെ വിമാനത്താവളങ്ങളിലും മറ്റും അനുഭവിക്കുന്ന പ്രയാസം അറിയണമെങ്കില്‍ ഒരു മുസ്ലീമാകണം.അതുപോലെ ആദിവാസികളും ദലിതുകളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ അറിയാന്‍ അവരിലൊരാളാകണം. മൂവായിരം രൂപയുടെ ജീന്‍സ് ധരിക്കുന്നവര്‍ക്ക് ആപണംകൊണ്ട് കുടുംബം പോറ്റുന്നവരുടെ വ്യഥയറിയണമെന്നില്ല.

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവ്

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവ്


തിരിച്ചറിവാണ് കമ്യൂണിസ്റ്റുകള്‍ക്ക് വേണ്ടതെന്നും കനയ്യ കുമാര്‍ പറഞ്ഞു. അടുത്ത ലോക്‌സഭയില്‍ കൂടി ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഇന്ത്യയുടെ ഭരണഘടന തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പാര്‍ശ്വല്‍കൃതരും അശക്തരുമാണെങ്കിലും ശക്തര്‍ക്ക് വിടുപണി ചെയ്യാന്‍ ഒരുക്കമല്ല. ഇന്ത്യയുടെ ചരിത്രം പോരാട്ടങ്ങളുടേതാണ്. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ ശക്തി കാണിച്ച ജനത അവരുടെ ചാര•ാരേയും കെട്ടുകെട്ടിക്കാന്‍ ശക്തരാണെന്ന് ഓര്‍ക്കണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

ജനകീയ സമരങ്ങൾ

ജനകീയ സമരങ്ങൾ

ദാരിദ്രവും അസമത്വവും നിലനില്‍ക്കുന്നേടത്തോളം ഇടതു ചിന്തകളെ ഇന്ത്യയില്‍ നിന്ന് തകര്‍ത്തെറിയാമെന്ന മോഹം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് കമ്പനികളെ പ്രകൃതിചൂഷണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ജനകീയ സമരങ്ങള്‍ കൊണ്ടേ ആവൂ എന്ന് ഒഡീഷയിലെ പോസ്‌കോ വിരുദ്ധ സമര നേതാവ് അഭയ് സാഹു പറഞ്ഞു.

English summary
AISF leader Kanhaiya Kumar's speech in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X