കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

എസ്എഫ്‌ഐക്കാര്‍ വിവരദോഷികളെന്ന് എഐഎസ്എഫ്

• By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ഇടതുപക്ഷത്ത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ഉള്‍പ്പോരിന് ഇപ്പോഴും കുറവൊന്നുമില്ല. അതുപോലെ തന്നെയാണ് ഡിവൈഎഫ്‌ഐ- എഐവൈഎഫ്, എസ്എഫ്‌ഐ-എഐഎസ്എഫ് പ്രശ്‌നങ്ങളും. എഐഎസ്എഫിന്റെ മുദ്രാവാക്യം എസ്എഫ്‌ഐ മോഷ്ടിച്ചെന്നായിരുന്നു അല്‍പം മുമ്പ് ഉയര്‍ന്ന ഒരു ആരോപണം.

ഇപ്പോഴിതാ, എസ്എഫ്‌ഐക്കാരെ വിവര ദോഷികളെന്നും വൃത്തികെട്ടവന്‍മാരെന്നും ആണ് എഐഎസ്എഫ് നേതാവ് വിശേഷിപ്പിച്ചിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന ജോയിന്റെ സെക്രട്ടറി മഹേഷ് കക്കത്ത് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

AISF

കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ എസ്ഇഎസ് കോളേജിലെ ബോര്‍ഡ് തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് എഐഎസ്എഫ് നേതാവിന്റെ അഭിപ്രായപ്രകടനം. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു ഇത്. നവാഗതര്‍ക്ക് സ്വാഗതം ആശംസിച്ച് സ്ഥാപിച്ച ബോര്‍ഡ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതായിരുന്നു പ്രശ്‌നം.

Post by Mahesh Kakkath.

ഈ എസ്എഫ്‌ഐക്കാര്‍ ഏത് ലോകത്താണ് ജീവിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. കോളേജിന് മുന്നില്‍ എഐഎസ്എഫുകാര്‍ കെട്ടിയ ബാനറും പതാകയും ഒരുകൂട്ടം വിവര ദോഷികളായ എസ്എഫ്ഐക്കാര്‍ നശിപ്പിച്ചു. പിന്നീട് സ്ഥാപിച്ച ബാനറും വൃത്തികെട്ടവന്‍മാര്‍ നശിപ്പിച്ചു. ഈ ജനാധിപത്യ രാജ്യത്ത് മറ്റാരേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ധാര്‍ഷ്ട്യം ഇവരെന്നാണ് ഉപേക്ഷിക്കുകയെന്നും മഹേഷ് ചോദിക്കുന്നുണ്ട്.

English summary
AISF leader wrires against SFI in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X