കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസ് വര്‍ധനയ്‌ക്കെതിരെ എഐഎസ്എഫും!! സര്‍ക്കാരിനെതിരെ സമരത്തിന്!!

സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുളള പ്രതിഷേധ പരിപാടികള്‍ക്കാണ് എഐഎസ്എഫ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നവയത്തിന് വിരുദ്ധമാണ് ഫീസ് വര്‍ധന.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് സമരത്തിനൊരുങ്ങുന്നു. മെഡിക്കല്‍, പിജി സീറഅറുകളിലെ ഫീസ് നിരക്ക് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം.

സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുളള പ്രതിഷേധ പരിപാടികള്‍ക്കാണ് എഐഎസ്എഫ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഫീസ് വര്‍ധനയെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

aisf

മെറിറ്റ് സീറ്റില്‍ ഫീസ് സംരക്ഷിക്കാനാണ് മുന്നണിയുടെ നയമെന്നും യോഗം വ്യക്തമാക്കി. എന്നാല്‍ അത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും യോഗം വ്യക്തമാക്കുന്നു. ഫീസ് കൂട്ടും മുമ്പ് കൂടിയാലോചന നടത്തിയില്ലെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തീരുമാനമെടുക്കും മുമ്പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും യോഗം.

ഫീസ് വര്‍ധന സ്വാശ്രയ മേഖലയിലെ പകല്‍ കൊള്ളയ്ക്ക് ഇടയാക്കുമെന്ന് യോഗം വ്യക്തമാക്കി. മെഡിക്കല്‍ , പിജി സീറ്റുകളിലെ ഫീസ് രണ്ടിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെഎസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

English summary
medical, pg fees increase, aisf ready to start strike against government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X