എഐഎസ്എഫിനെ ആയുധം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ എസ്എഫ്ഐ ശ്രമിയ്ക്കുന്നെന്ന്
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും എഐഎസ്എഫും പോരിനൊരുങ്ങുന്നവോ. എസ്എഫ്‌ഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ആയുധങ്ങളുപയോഗിച്ച് എഐഎസ്എഫിനെ ഇല്ലാതാക്കാനാണ് എസ്എഫ്‌ഐ ശ്രമിയ്ക്കുന്നതെന്നും എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്എഫ്‌ഐ കായികമായി എഐഎസ്എഫിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാംപസുകളെ ആയുധപ്പുരകളാക്കിയത് ചില വിദ്യാര്‍ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

എഐഎസ്എഫിന്റെ 42ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ക്യാമ്പസുകളെ ആയുധപ്പുരകളാക്കിയതിനാലാണ് പല സംഘടനകളേയും ക്യാമ്പസിന് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടതിനും പിടിച്ചതിനും പഠിപ്പ് മുടക്കുന്നത് അനാവശ്യമാണെന്നും കാനം പറഞ്ഞു.












Click it and Unblock the Notifications