കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെ മാറ്റണമെന്ന് എഐഎസ്എഫ്

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: സര്‍ക്കാരിനെതിരായ കേസുകള്‍ വാദിക്കുന്ന മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന എഐഎസ്എഫ് ആവശ്യപ്പെട്ടു. ചേലക്കരയില്‍ നടന്ന എഐഎസ്എഫ് ജില്ലാ ക്യാമ്പില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

ഒരുവശത്ത് മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കുകയും മറുവശത്ത് അഴിമതിക്കാര്‍ക്കുവേണ്ടി സര്‍ക്കാരിനെതിരെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി മുക്ത, ജനക്ഷേമ സര്‍ക്കാര്‍ ആണ് എല്‍ഡിഎഫില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

mk-damodaran

എം കെ ദാമോദരന്‍ കശുവണ്ടി കോര്‍പറേഷനിലെ അഴിമതി കേസിലെ പ്രതിക്കുവേണ്ടിയും, ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടിയും, ക്വാറി മാഫിയക്കുവേണ്ടിയും ഹാജരായത് എല്‍ഡിഎഫ് സര്‍ക്കാര്‍ തടയണമായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ സമരത്തിനു നേതൃത്വം നല്‍കുമെന്നും എഐഎസ്എഫ് മുന്നറയിപ്പ് നല്‍കി.

എം കെ ദാമോദരനെതിരെ പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയരവെ ഭരണകക്ഷിയില്‍പ്പെട്ട സിപിഐയുടെ സംഘടന തന്നെ സമരം നടത്തുകയാണെങ്കില്‍ അത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കും. വിഷയത്തില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നെങ്കിലും എം കെ ദാമോദരനെ ഒരു കാരണവശാലും മാറ്റില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

English summary
Aisf seeks to remove MK Damodaran as CM's legal adviser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X