ഐഷ പോറ്റിക്കെതിരെ സരിതയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഒടുവില്‍ സരിത വെളിപ്പെടുത്തലുകള്‍ തുടങ്ങുന്നു. ആദ്യ അമ്പ് ഐഷ പോറ്റി എം എല്‍ എയ്‌ക്കെതിരെ. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മി വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് സരിത ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രശ്മിയെ കൊല്ലാന്‍ ബിജുവിനെ ഐഷ പോറ്റി എം എല്‍ എ സഹായിച്ചുവെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തി.
സോളാര്‍ തട്ടിപ്പുകേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സരിത നടത്തുന്ന ആദ്യ വെളിപ്പെടുത്തലാണിത്. രശ്മിയെ കൊലപ്പെടുത്തിയത് മൂടിവയ്ക്കാന്‍ അന്നത്തെ സിറ്റിങ് എം എല്‍ എ ആയ ഐഷ പോറ്റി ബിജുവിനെ സഹായിച്ചുവെന്ന് സരിത പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ അമ്മ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സരിത മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അന്ന് സര്‍വീസിലിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇതിന് സഹായിച്ചിട്ടുണ്ടെന്ന് സരിത പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ഒരു സ്വസ്തമായ കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ബിജുവിന് പൊലീസ് തലത്തിലും രാഷ്ട്രീയ തലത്തിലും ഇത്തരത്തില്‍ ഉന്നതമായ ബന്ധമുണ്ട്. കേസുകളില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടതും ഈ ബന്ധങ്ങളിലൂടെയാണ്- സരിത പറഞ്ഞു.
അഭിഭാഷകന്റെ വിലക്കുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് സരിത അറയിച്ചു. മാവേലിക്കരയില്‍ നിന്നും അങ്കമാലിയിലേക്ക് പോകും വഴി പെരുമ്പാവൂരില്‍ വച്ചാണ് സരിത ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ സരിതയുടെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് ഐഷ പോറ്റി എം എല്‍ എ പ്രതികരിച്ചു. അന്ന് താന്‍ എം എല്‍ എ ആയിരുന്നില്ല. ആരാണ് ഇത്തരം കാര്യങ്ങള്‍ സരിതയെ കൊണ്ട് പറയിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നത് അന്വേഷിക്കണമെന്നും ഐഷ പോറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications