ബാലനല്ല, ഐഷ പോറ്റി... എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ ആകസ്മിക മരണത്തെത്തുടര്‍ന്ന് നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി യുഡിഎഫില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാല്‍ എല്‍ഡിഎഫില്‍ ചെറിയ ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തു.
നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനെ സ്പീക്കര്‍ ആക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മത്സരിക്കാനായി എന്‍ ശക്തന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു.

മുന്‍ മന്ത്രി എകെ ബാലനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍ഡിഎഫ് ആദ്യം തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഫെബ്രുവരി 10 ന് രാത്രിയോടെ ചേര്‍ന്ന എല്‍ഡിഎഫ് നിയമസഭ കക്ഷിയോഗം ഐഷ പോറ്റിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.കൊട്ടാരക്കര എംഎല്‍എ ആണ് ഐഷ പോറ്റി.
എന്നാല്‍ എല്‍ഡിഎഫിന് വലിയ വിജയ പ്രതീക്ഷയൊന്നും ഇല്ല. ആര്‍എസ്പി കൂടി മുന്നണി വിട്ടതോടെ എല്‍ഡിഫിന് 65 സീറ്റുകളാണ് ഉള്ളത്. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഒരു സീറ്റ് കുറഞ്ഞെങ്കിലും യുഡിഎഫിന് 74 സീറ്റുകളുണ്ട്.
ഇടഞ്ഞ് നില്ക്കുന്ന കേരള കോണ്‍ഗ്രസ് ബി എംഎല്‍എ ഗണേഷ് കുമാര്‍ യുഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പേഴും യുഡിഎഫിന് 73 സീറ്റുകളുണ്ടാകും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications