Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് ആരെന്ന് മറന്നു', ഐഷ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പാർട്ടി വിട്ടതിലൂടെ തികച്ചും അവസരവാദപരമായ നിലപാട് ആണ് ഐഷ പോറ്റി സ്വീകരിച്ചത് എന്ന് സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സ്ഥിരമായി ചുമതലകൾ നിർവഹിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഐഷാപോറ്റി ചെയ്തുകൊണ്ടിരുന്നതെന്നും ഏത് സാഹചര്യത്തിലാണ് കോൺഗ്രസ് കൂടാരത്തിലേക്ക് എത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു.

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന: ഐഷാ പോറ്റിയുടെ നിലപാട് അവസരവാദപരം. മുൻ എംഎൽഎയും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഐഷാ പോറ്റി സ്വീകരിച്ചത് തികച്ചും അവസരവാദപരമായ നിലപാടാണ്. രണ്ട് തവണ ജില്ലാപഞ്ചായത്തിലേക്ക് മത്സരിപ്പിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കുകയും, മൂന്ന് തവണ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നിന്നും മത്സരിപ്പിച്ച് 15 വർഷക്കാലം എം. എൽ.എ ആക്കുകയും ചെയ്തത് സിപിഐ(എം)ഉം ഇടതുപക്ഷവുമാണ്.

cpm

ഈ കാലയളവിൽ തന്നെ സിപിഐ(എം)ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ഐഷാ പോറ്റിക്ക് പ്രവർത്തിക്കാൻ അവസരം നൽകിയതും സിപിഐ(എം)ആണ്. ഇതും കൂടാതെ കേരള ബാർ - കൗൺസിലിൽ മെമ്പറായി ഐഷാപോറ്റിയെ സർക്കാർ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഐഷാപോറ്റി സ്ഥിരമായി ചുമതലകൾ നിർവഹിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തുകൊണ്ടിരുന്നത്. സിപിഐ( എം)ന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും പ്രാദേശിക പ്രവർത്തകരും ഘട്ടങ്ങളിലും ഐഷാപോറ്റിയോട് പാർട്ടി നൽകിയ ചുമതലകൾ നിർവഹിക്കണമെന്ന് അഭ്യർത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഘട്ടങ്ങളിലെല്ലാം ശാരീരികമായും കുടുംബപരമായും ചില വിഷയങ്ങൾ ഉള്ളതുകൊണ്ട് സംഘടനാ പ്രവർത്തനത്തിൽ സജീവമാകാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു ഐഷാപോറ്റി.

അധികാരമുള്ളപ്പോൾ പാർട്ടിയോടൊപ്പം നിൽക്കുകയും അധികാരമില്ലാത്തപ്പോൾ പ്രവർത്തനത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഒരു ഇടതുപക്ഷ പ്രവർത്തകയ്ക്ക് ചേർന്ന നിലപാടല്ല. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് സമസ്ത മേഖലയിലും കൈവരിച്ച നേട്ടങ്ങളും ലോകശ്രദ്ധ ആകർഷിക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെയും എൽഡിഎഫ് സർക്കാർ മുന്നേറുമ്പോൾ അതിനെ തകർക്കാൻ ശ്രമിക്കുകയും കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുരിതപൂർവ്വമാക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ കൂടാരത്തിലേക്ക് ഐഷാ പോറ്റി എത്തിച്ചേർന്നത് ഏത് സാഹചര്യത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.

പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികളാണ് ഐഷാപോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് ഒരു നിമിഷം കൊണ്ട് അവർ മറന്നുപോയത് ഏറെ ഖേദകരമാണ്. ഐഷാപോറ്റി അധികാരസ്ഥാനങ്ങളിൽ ഇരുന്ന കാലത്ത് അവരെയും പാർട്ടിയെയും വേട്ടയാടിയവരുടെ കൂട്ടത്തിലേയ്ക്കാണ് ഇന്ന് അവർ എത്തിച്ചേർന്നതെന്നും അവർക്ക് സാവകാശം ബോധ്യപ്പെടും.

സഖാക്കൾ കോട്ടാത്തല സുരേന്ദ്രൻ, അബ്ദുൽ മജീദ്, തങ്ങൾകുഞ്ഞ്, ശ്രീരാജ് തുടങ്ങിയ ധീരന്മാർ ജീവൻ നൽകി വളർത്തിയെടുത്തതാണ് കൊട്ടാരക്കരയിലെ സിപി ഐ(എം)ഉം ഇടതുപക്ഷവും. ഐഷാപോറ്റി സ്വീകരിച്ച നിലപാട് തികച്ചും അവസരവാദപരമാണെന്ന് കൊട്ടരക്കരയിലെ പ്രബുദ്ധരയായ ജനങ്ങൾ മനസ്സിലാക്കുകയും നാടിന്റെ വികസനത്തിനും പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നോട്ടുപോക്കിനും ഉറച്ച നിലപാട് സ്വീകരിച്ച് ഇടതുപക്ഷത്തെയും സിപിഐ(എം)നെയും സംരക്ഷിക്കും എന്നതിൽ ഒരു സംശയവുമില്ല.

എങ്ങനെയും അധികാരം നേടുക എന്ന യുഡിഎഫിന്റെ കുതന്ത്രങ്ങളും വിലകു റഞ്ഞ പ്രചരണങ്ങളും കേരളത്തിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകതന്നെ ചെയ്യുമെന്ന് സിപിഐ(എം)കൊല്ലം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി എസ്.ജയമോ ഹൻ പ്രസ്താവനയിലൂടെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+