കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം നമ്മൾ നന്നാവണം, മീ ടൂ ആരോപണങ്ങളെ തളളി സഹസംവിധായിക ഐഷ സുല്‍ത്താന

  • By Anamika Nath
Google Oneindia Malayalam News

സുരക്ഷിതമായ തൊഴില്‍ സാഹചര്യം എന്ന തികച്ചും ന്യായമായ ആവശ്യമാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ട് വെയ്ക്കുന്നത്. അമ്മയിലെ നാന്നൂറില്‍പരം അംഗങ്ങളുടെ കൂടി സഹപ്രവര്‍ത്തകയായ നടിക്ക് നീതി വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അമ്മ നേതൃത്വത്തെ സംബന്ധിച്ച് 5 കോടി നല്‍കാത്ത നടിയല്ല വിഷയം, നടനാണ് എന്ന് കൃത്യമായി പറയുന്നതായിരുന്നു സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം.

അമ്മയ്ക്ക് പീഡന പരാതികളൊന്നും കിട്ടാത്തത് കൊണ്ട മലയാള സിനിമയില്‍ അങ്ങനൊന്നില്ല എന്നും സിദ്ദിഖ് പറഞ്ഞ് വെച്ചു. നടി അര്‍ച്ചന പദ്മിനിയും സഹസംവിധായികയായ അനു ചന്ദ്രയും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളില്ല എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മറ്റൊരു സഹസംവിധായികയായ ഐഷ സുല്‍ത്താന. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെ അനുഭവവും ഐഷ പങ്കുവെയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ജോലി ആണുങ്ങൾക്കൊപ്പം

ജോലി ആണുങ്ങൾക്കൊപ്പം

എനിക്ക് ചിലത് പറയാനുണ്ട്: ഞാൻ 2008 ല്‍‌ ആണ് ലക്ഷദ്വീപിൽ നിന്നും കേരളത്തിൽ എത്തുന്നത് അന്ന് മുതൽ ഞാൻ ചാനലുകളിൽ വർക് ചെയ്തത് തുടങ്ങി, RJ, VJ, modeling, Acting, Program producer, പിന്നെ സ്വന്തമായി ഒരു അഡ്വടേസിങ് ഫ്രേം കൂടി ഓപ്പൺ ചെയ്തു. അതിനു ശേഷമാണ് ഞാൻ അസിസ്റ്റന്റ് ഡയറക്റ്റ്ർ ആയി ജോലി ചെയ്യാൻ തുടങ്ങിയത്. ഇൗ 2008 മുതൽ ഇൗ ദിവസം വരെ രാത്രിയും പകലും ഞാൻ വർക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്. എന്റെ ഓഫിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങൾ ആയിരുന്നു.

ഞാനൊരു പെൺകുട്ടി മാത്രം

ഞാനൊരു പെൺകുട്ടി മാത്രം

ഇപ്പോഴും ഞാൻ വർക് ചെയ്യുന്നത് ഡയറക്ഷൻ ഡിപാർമെന്റ്ൽ ആണ്. ഒട്ടുമുക്കാൽ ദിവസങ്ങളിലും day, night ഷൂട്ടിൽ ഞാൻ മാത്രമായിരിക്കും ഒരു പെൺകുട്ടി ആ ലൊക്കേഷനിൽ ഉണ്ടാവുന്നത്. ഇത് ഇത്രയും ഞാൻ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം. രണ്ട് പെൺകുട്ടികൾ സഹ സംവിധാനം ചെയ്യാൻ ചെന്നപ്പോൾ ലൊക്കേഷനിൽ വെച്ച് അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായി എന്നും പറഞ്ഞു വാർത്തകൾ കണ്ടിരുന്നു.

ബഹുമാനത്തോടെ പെരുമാറ്റം

ബഹുമാനത്തോടെ പെരുമാറ്റം

ചേച്ചിമാരെ, അനിയത്തിമാരെ, പുതിയ സഹ സംവിധായികമാരെ, നിങ്ങളെ പോലെ തന്നെ ഒരു പെൺകുട്ടിയാണ് ഞാനും. ഇന്നുവരെ എനിക്ക് ഒരു ദുരനുഭവം പോലും ലൊക്കേഷനിൽ ഉണ്ടായിട്ടില്ല. ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വർക് ചെയ്യുന്നത്. ഞാൻ വർക് ചെയ്ത സിനിമകളിലെ ഡയറക്ടേഴ്സ് എന്നെ റെസ്പെക്ടോട് കൂടി ആണ് ഇത്രവരെ എന്നോട് പെരുമാറിയത്. കൂടെ വർക് ചെയ്യുന്ന അസിസ്റ്റ്ന്റ്‌ അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയിൽ ആണ് പെരുമാറുന്നത്.

ആണും പെണ്ണും തുല്യം

ആണും പെണ്ണും തുല്യം

ഇൗ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്നക്കാർ ആണ് ഇക്കൂട്ടർ എങ്കിൽ ഒരു ലൊക്കേഷനിൽ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ?ലാൽജോസ് സാറിന്റെ ലൊക്കേഷനിൽ സാറിന്റെ അസിസ്റ്റന്റിനെ സാർ എന്നും ഇപ്പോഴും കൂടെ ചേർത്തു നിർത്തിട്ടെ ഉള്ളൂ. ആണിനേയും പെണ്ണിനേയും തുല്യമായിട്ടെ സാർ കണ്ടിട്ടുള്ളൂ. സേതു സാറിന്റെ ലൊകേഷനിൽ ഒരുപാട് റെസ്പെക്ടോടെ ആണ് സാർ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്..

ലാലേട്ടൻ ചോദിച്ചത്

ലാലേട്ടൻ ചോദിച്ചത്

ശരത് സാറിന്റെ ലൊക്കേഷനിൽ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതൽ ആയിരുന്നു. വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോൾ ഞാൻ ക്രൗഡ് കൺട്രോൾ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടൻ ചോദിച്ചു, നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാൻ പറഞ്ഞു ട്രിവാൻഡ്രം യൂണിവേഴ്സിറ്റി കോളേജിൽ ആണെന്ന്.. "അതാണ്" എന്ന് ലാലേട്ടൻ പറഞ്ഞു. കൂടാതെ, വർക് ചെയ്യാനുള്ള ഇൗ സ്പിരിറ്റ് നിന്നിൽ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേർത്തു.

മമ്മൂക്കയുടെ സ്നേഹം

മമ്മൂക്കയുടെ സ്നേഹം

പ്രസന്നാ മാസ്റ്റർ തമാശയ്ക് ഐഷക്ക് അഭിനയിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ കൊടുത്ത മറുപടി "എന്തിനാ ? അവൾ ചെയ്യുന്ന ജോലി ഭംഗിയിൽ ചെയ്യുന്നുണ്ട് അത് മതി" എന്ന് ലാലേട്ടൻ പറയുമ്പോൾ എനിക്ക് അവാർഡ് കിട്ടിയ പ്രതീതി ആയിരുന്നു. ഒരിക്കൽ മമ്മുക്ക കേൾക്കെ പ്രായത്തിനു മൂത്തൊരാൾ എന്നെ "എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ" എന്ന് പറഞ്ഞു, എന്നെ "എടി നീ" എന്ന് വിളിച്ചതിന് ആ വ്യക്തിയെ മമ്മുക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരു പറഞ്ഞ് വിളിക്കു, ഇല്ലേൽ മോളെന്നു വിളിക്ക് respect women എന്ന് പറയുന്നത് ഞാൻ കേട്ടതാണ്..

ആണിനെ പോലെ പണിയെടുക്കണം

ആണിനെ പോലെ പണിയെടുക്കണം

ഒരുദിവസം ഞാൻ ലൊക്കേഷനിൽ പോവാതിരുന്നപ്പോൾ പിറ്റന്നാൾ ലൊക്കേഷനിൽ എത്തിയ എന്നെ മമ്മുക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു " ഇന്നലെ കുറേ അധികം വെയിൽ കൊണ്ടപ്പോൾ ക്ഷീണം തോന്നി റെസ്റ്റ് എടുത്തതെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ "നിന്നെ ഇവിടെ ആരും പെണ്ണായിട്ട്‌ കാണുന്നില്ല അത്കൊണ്ട് എത്ര വെയിൽ ആയാലും മഴ ആയാലും ആണുങ്ങൾ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം" എന്നാണ് മമ്മുക്ക പറഞ്ഞത്.

സിദ്ദിഖ് വാപ്പച്ചി

സിദ്ദിഖ് വാപ്പച്ചി

ഇതും എനിക്ക് കിട്ടിയൊരു അവാർഡ് ആണ് മമ്മുക്കാന്റെ ഇൗ വാക്കുകൾ. മടിയത്തി ആവാതിരികാൻ പണിയെടുക്കാൻ പ്രേരിപ്പിച്ച ആളാണ് മമ്മുക്ക. മോൾ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വ്യക്തിയാണ് നടൻ സിദ്ദിഖ് (എന്റെ വാപ്പചി). ഇനി ഒപ്പം വർക് ചെയ്ത അസിസ്റ്റ്ന്റ്‌ അസോസിയേറ്റ് ഇവരിൽ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസ്വസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല. യൂണിറ്റിലെ ചേട്ടന്മാർ പോലും night shoot സമയത്ത് എന്നെ പ്രൊട്ടക്ട് ചെയ്തിട്ടെയുള്ളു...

കൊടുക്കുന്നത് തിരിച്ച് കിട്ടും

കൊടുക്കുന്നത് തിരിച്ച് കിട്ടും

ഇത് എന്റെ അനുഭവം ആണ്... ഞാൻ മനസ്സിലാക്കിയ ഒരു സത്യം നമ്മൾ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം. ആ സഹോദരി പറഞ്ഞൊരു കാര്യം വീട്ടിന്ന് എന്ത് വിശ്വസിച്ചാണ് സിനിമയിൽ സഹസംവിധായിക ആവാൻ ഇറങ്ങാൻ സാധിക്കുക, ഇങ്ങനെ ഇത്രയും മോശമായിട്ടല്ലേ ആണുങ്ങൾ പെരുമാറുന്നതെന്ന്: ഇതിന് ഒരു സഹ സംവിധായിക ആയ ഞാൻ സഹോദരിക്ക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളിൽ കറക്റ്റ് ആയാൽ നമ്മൾക്ക് എവിടെയും respect കിട്ടും... ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Aisha Sultana's facebook post slams Me Too allegation in Cinema industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X