'ഇതാണ് ആ തെളിവ്'; ഗീതു മോഹൻദാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഐഷ സുൽത്താന
കൊച്ചി; കോസ്റ്റും ഡിസൈനർ സ്റ്റെഫി സേവ്യർ ഉയർത്തിയ ആരോപണം നടിയും സംവിധായകയുമായി ഗീതു മോഹൻദാസിനെ ലക്ഷ്യം വെച്ച് കൊണ്ടാണെന്ന് വ്യക്തമാക്കി സഹസംവിധായക ഐഷ സുൽത്താന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ഗീതുവിന്റെ മൂത്തോൻ എന്ന സിനിമയ്ക്ക് സ്റ്റഫി ആവശ്യപ്പെട്ട പ്രകാരം ലക്ഷദ്വീപിൽ സഹായങ്ങൾ ഒരുക്കി കൊടുത്തുവെന്നും ഐഷ പറഞ്ഞിരുന്നു. എന്നാൽ തന്റെ ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകരാരും ഐഷയെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു ഗീതു വ്യക്തമാക്കിയത്. ഇപ്പോഴിതാ തെളിവ് സഹിതം ഗീതുവിന് മറുപടി നൽകിയിരിക്കുകയാണ് ഐഷ.

അറിയുകയേ ഇല്ല
മൂത്തോന്റെ അണിയറ പ്രവർത്തകർക്കാർക്കും തന്നെ ഐഷ സുൽത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാൻ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകൾക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാൻ കഴിയുന്നതെന്നായിരുന്നു ഗീതു ഐഷയുടേയും സ്റ്റെഫിയുടേയും ആരോപണങ്ങൾക്ക് മറുപടിയായി നൽകിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കിയത്.

പൂർണമായും കൊടുത്തു
മാക്സിമ ബന്ധു എന്ന കോസ്റ്റിയൂം ഡിസൈനര്‍ പ്രസവാവധിയില്‍ പോയപ്പോള്‍ സിനിമയുടെ ചെറിയൊരു ഭാഗം ചെയ്യാനാണ് സ്റ്റെഫിയോട് ആവശ്യപ്പെട്ടത്. മൂത്തോൻ നിർമ്മിച്ച കമ്പനി എല്ലാ പേയ്മെന്റും നൽകിയെന്നും ഗീതു വിശദീകരിച്ചിരുന്നു.ഇതിനാണ് ഐഷ മറുപടി നൽകിയിരിക്കുന്നത്.

തെളിവ് ഇതാ
'ഗീതു മോഹൻദാസ് പറഞ്ഞത് വളരെ ശേരിയാ ഞങൾക്ക് ഇതിന്റെ അണിയറ പ്രവർത്തകരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല അതിന്റെ തെളിവാണ് ഇൗ സ്ക്രീൻ ഷോർട്ട്... ഇതിൽ ഡേറ്റും സമയവും ഉണ്ട്', സ്റ്റെഫി അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ഐഷ സുൽത്താന കുറിച്ചു.

സ്റ്റെഫിയുടെ ആരോപണം
നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ കടുത്ത ആരോപണമായിരുന്നു സ്റ്റഫി ഉയർത്തിയത്. ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ ചിത്രത്തിൽ പ്രവർത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തപ്പോൾ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നുമായിരുന്നു സ്റ്റെഫി പറഞ്ഞത്.

ഐഷ സുൽത്താനയുടെ പ്രതികരണം
അതേസമയം പേര് പറയാതെയായിരുന്നു സ്റ്റഫിയുടെ വിമർശനം. ഇതോടെയാണ് സ്റ്റഫി പറഞ്ഞത് ഗീതു മോഹൻദാസിനെ കുറിച്ചാണെന്ന് വ്യക്തമാക്കി ഐഷ സുൽത്താന എത്തിയത്. സിനിമയ്ക്ക് വേണ്ടി സ്റ്റഫി വിളിച്ചിരുന്നുവെന്നും ലക്ഷദ്വീപിലെ ആളുകളുടെ കോസ്റ്റ്യൂം കുറിച്ച് ചോദിച്ചുവെന്നും കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫ്രൻസും എടുത്ത് കൊടുത്തുവെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.
'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം'
'ബെല്ലി ഡാൻസുണ്ട്, തട്ടിപ്പുണ്ട്, കിന്നാരമുണ്ട്.. ആഷിഖ് പിണറായിയുട ഭരണം സിനിമയാക്കൂ';ട്രോളി റിയാസ്