ഐശ്വര്യ ദോംഗ്രെ ഐപിഎസ് വിവാഹിതയാകുന്നു; വരന്‍ എറണാകുളം സ്വദേശി
തൃശൂര്‍: തൃശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ദോംഗ്രെ ഐ പി എസ് വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐ ടി ഉദ്യോഗസ്ഥനുമായ അഭിഷേക് ആണ് ഐശ്വര്യ ദോംഗ്രെയുടെ പ്രതിശ്രതു വരന്‍. തിങ്കളാഴ്ച മുംബൈയില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ദോംഗ്രെയുടെയും മകളാണ് ഐശ്വര്യ ദോംഗ്രെ.
1995 ല്‍ ജനിച്ച ഐശ്വര്യ ദോംഗ്രെ പഠിച്ചതും വളര്‍ന്നതും എല്ലാം മുംബൈയിലാണ്. മുംബൈ ജൂഹുവിലെ ഇസ്‌കോണ്‍ മണ്ഡപഹാളില്‍ നാളെ വൈകിട്ട് ആറ് മണി മുതലാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുക. എറണാകുളം കൊച്ചി സ്വദേശികളായ ഗീവര്‍ഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്.

മുംബൈയിലെ സെന്റ് സേവ്യര്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ഇക്കണോമിക്സിലും ബിരുദം നേടിയ ശേഷം യു പി എസ് സി പഠിച്ചു. ഐശ്വര്യ ദോംഗ്രെ 2017 ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. 196-ാം റാങ്ക് ആണ് ഐശ്വര്യ ദോംഗ്രെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയിരുന്നത്.
ഇതിന് ശേഷം ഐ പി എസ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലത്ത് അര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെയാണ് ഐശ്വര്യ ദോംഗ്രെ ജനശ്രദ്ധയില്‍ വരുന്നത്.
ദയവായി എന്നെ ഒരു വനിതാ ഓഫീസറായി മുദ്രകുത്തരുത് എന്ന് റിപ്പബ്ലിക് ടിവിയുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ ദോംഗ്രെ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ ഒരാളെ 'വനിത' ഐ പി എസ് ഓഫീസര്‍ അല്ലെങ്കില്‍ 'വനിത' യുദ്ധവിമാന പൈലറ്റ് എന്ന് മുദ്രകുത്തുമ്പോള്‍, നിങ്ങള്‍ വെയിറ്റേജ് കുറയ്ക്കുകയാണ്. ഒരു പോലീസ് ഓഫീസര്‍ ആയിരിക്കുക എന്നതാണ് പ്രധാനമെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2020 ലെ സ്വാതന്ത്ര്യദിന പരേഡില്‍ തലസ്ഥാനത്ത് കമാന്‍ഡിംഗ് ഓഫീസറായിരുന്നു ഐശ്വര്യ ദോംഗ്രെ. കൊച്ചി ഡി സി പിയായി ചാര്‍ജെടുത്ത ഉടന്‍ മഫ്ടിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ഐശ്വര്യ ദോംഗ്രെ നടപടി സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയ ഐശ്വര്യ ദോംഗ്രയുടെ നടപടിയും വിവാദമായിരുന്നു.












Click it and Unblock the Notifications