നോക്കുകൂലിക്ക് മുന്നിൽ മന്ത്രിക്കും രക്ഷയില്ല!! സുധാകരൻ താത്പര്യമെടുത്ത റോഡ് പണി എഐടിയുസി തടഞ്ഞു!!
മന്ത്രി ജി സുധാകരൻ താത്പര്യമെടുത്ത റോഡ് പണിയായിരുന്നു ഇത്. കളർകോഡ് ജംഗ്ഷനിൽ വീതികൂട്ടി ഇന്റർലോക്ക് പതിപ്പിക്കുന്ന പണിയായിരുന്നു നടന്നിരുന്നത്.
ആലപ്പുഴ: നോക്കുകൂലി നൽകാത്തതിനെ തുടർന്ന് എഐടിയുസി തൊഴിലാളികൾ ആലപ്പുഴയിൽ റോഡ് പണി തടസപ്പെടുത്തി. എസ്ഡി കോളേജിന് മുൻവശത്ത് റോഡിൽ ഇന്റർലോക്ക് പതിപ്പിച്ച് വീതികൂട്ടുന്ന പ്രവൃത്തിയാണ് തടഞ്ഞത്.
അതേസമയം തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും പണം നൽകാതെ പണി തുടരാൻ അനുവദിക്കില്ലെന്നും എഐടിയുസി ജില്ലാ സെക്രട്ടറി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രി ജി സുധാകരൻ താത്പര്യമെടുത്ത റോഡ് പണിയായിരുന്നു ഇത്. കളർകോഡ് ജംഗ്ഷനിൽ വീതികൂട്ടി ഇന്റർലോക്ക് പതിപ്പിക്കുന്ന പണിയായിരുന്നു നടന്നിരുന്നത്. രണ്ട് ദിവസമായി ഇവിടെ പണി നടന്ന് വരികയാണ്. ചൊവ്വാഴ്ച ടിപ്പറിൽ ഇൻറർലോക്ക് ഇറക്കിയ ഉടനെയാണ് നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തെത്തിയത്.
ലോഡ് ഒന്നിന് 2000 രൂപ വീതം നൽകണമെന്നായാരുന്നു ഇവരുടെ ആവശ്യം. വെറുതെ നോക്കി നിന്നതിന് പണം നൽകാൻ പറ്റില്ലെന്ന് കരാറുകാരൻ പറഞ്ഞതോടെ പണി നിർത്താൻ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം മറ്റെല്ലാ ട്രേഡ് യൂണിയനുകളും അവകാശപ്പെട്ട പണം വാങ്ങുന്നുണ്ടെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നതെന്നാണ് സെക്രട്ടറിയുടെ ന്യായീകരണം. എഐടിയുസിയുടെ ഭീഷണിയെ തുടർന്ന് കരാറെടുത്ത കമ്പനി പണി നിർത്തി വച്ചു.












Click it and Unblock the Notifications