• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്

cmsvideo
  അന്‍വര്‍ കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍

  മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനിയില്‍ പിവി അന്‍വര്‍ തുടങ്ങിവെച്ച കലഹം ജില്ലയിലെ സിപിഎം-സിപഐ ബന്ധത്തേയും ബാധിക്കുക്കുന്നു. പ്രചാരാണത്തില്‍ തങ്ങളെ പൂര്‍ണ്ണമായും സിപിഎം തഴഞ്ഞെന്ന ആരോപണമാണ് സിപിഐ പ്രാദേശിക ഘടകങ്ങള്‍ ഉന്നയിക്കുന്നത്.

  ബിജെപിക്ക് നെഞ്ചിടിപ്പേറ്റിയത് രാജ് താക്കറെ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷയേറുന്നു

  അന്‍വര്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ സിപിഎം മൗനം പാലിക്കുന്നതും സിപിഐയെ ചൊടിപ്പിക്കുന്നു. അതേസമയം അന്‍വര്‍ ഇടതുമുന്നണിയില്‍ കയറിക്കൂടിയ പുഴുക്കുത്താണെന്നാണ് എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി ഗവാസ് ഫേസ്ബുക്കില്‍ കുറിച്ചത്. മുന്നണി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാത്രമാണ് അന്‍വറിനെ പിന്തുണച്ചതെന്നും ഗവാസ് കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

  ഇടതുപക്ഷം എന്നത്

  ഇടതുപക്ഷം എന്നത്

  ഇടതുപക്ഷം എന്നത് ചില നിലപാടുകളുടെ കൂടി പേരാണ്. സത്യവും നീതിയും സമഭാവനയും ഉയർത്തിപ്പിടിക്കുന്ന, വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെയും നിസ്സഹായരുടെയും ശബ്ദമായി മാറുന്ന നിലപാടുകളുടെ കരുത്താണ് ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത്.

  അധികാര മോഹം

  അധികാര മോഹം

  ഒന്നിച്ചൊന്നായ് പോരാട്ട പാതയിൽ അണിനിരക്കുന്നവർക്കിടയിലേക്ക് പല കാലങ്ങളിലും ചില നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടാവാറുണ്ട്. നല്ലതല്ലാത്ത മാർഗ്ഗങ്ങളിലൂടെ കുന്നുകുടിയ സമ്പത്തിന്റെ ദന്തഗോപുരങ്ങളിലിരിക്കുന്ന ചിലർക്ക് അധികാര മോഹം വന്നു ചേരുക സ്വാഭാവികം.

  പുഴുക്കുത്ത്

  പുഴുക്കുത്ത്

  അധികാരത്തെ മറയാക്കി കൊള്ളരുതായ്മകൾ ചെയ്തു കൂട്ടുന്ന മറ്റു പലരേയും കാണുമ്പോൾ ഇത്തരം പണക്കാർക്കും മോഹമുദിക്കും. ഇത്തരത്തിൽ ഇടതു മുന്നണിയിൽ കയറി പറ്റിയ പുഴുക്കുത്താണ് പിവി അൻവർ എന്ന അൻവർ മുതലാളി.

  സി പി ഐ ശത്രുപക്ഷത്താവുന്നത്

  സി പി ഐ ശത്രുപക്ഷത്താവുന്നത്

  അധികാരത്തിന്റെ ബലത്തിൽ നിയമങ്ങൾ ലംഘിച്ചും ജനങ്ങളെ വെല്ലുവിളിച്ചും മുതലാളി മുന്നോട്ട് പോവുകയാണ്. ഒരിക്കലും ഈ മുതലാളിയുടെ കടന്നുകയറ്റങ്ങൾക്ക് മുമ്പിൽ സി പി ഐ പതറി നിന്നിട്ടില്ല. അതു കൊണ്ട് തന്നെയാണ് അൻവർ മുതലാളിക്ക് എന്നും സി പി ഐ ശത്രുപക്ഷത്താവുന്നത്.

  പൊതു തെരഞ്ഞെടുപ്പ്

  പൊതു തെരഞ്ഞെടുപ്പ്

  രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളൊരു പൊതു തെരഞ്ഞെടുപ്പാണ് നടക്കുന്നത് വർഗീയ ഫാസിസ്റ്റ് കൾക്ക് മുന്നിൽ മുട്ടുമടക്കണമോ, രാജ്യം അതിന്റെ അന്തസത്തയോടെ നിലനിൽക്കണമോ എന്ന ചോദ്യത്തോടെയാണ് നാം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

  പിന്തുണക്കുന്നതിലെ ശരി

  പിന്തുണക്കുന്നതിലെ ശരി

  അത്തരമൊരു ഘട്ടത്തിൽ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എന്നത് മാത്രമാണ്

  അൻവറിനെ പിന്തുണക്കുന്നതിലെ സിപിഐ ശരി.

  വയനാട്ടിലും ഏറനാടും മത്സരിച്ചപ്പോൾ എതിർത്തതും, നിലമ്പുരിൽ പിന്തുണച്ചതും, കക്കാടംപൊയിലിൽ സമരം നടത്തിയതും ആ ഇടത്പക്ഷ ശരിയുടെ ഭാഗമാണ്.

  പൊന്നാനിയിൽ

  പൊന്നാനിയിൽ

  പൊന്നാനിയിൽ അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ശക്തമായി പ്രവർത്തിക്കുമ്പോൾ സിപിഐ യെ നയിച്ചത് പാർട്ടി ഉയർത്തിപ്പിടിക്കുന്ന രാഷ്ടീയത്തിന്റെ കരുത്താണ്. അൻവർ എന്ന വ്യക്തിയല്ല, ഇടതുപക്ഷം എന്ന ബോധമാണ് ഞങ്ങളെനയിച്ചത്.

  ഒരു പ്രതീകം മാത്രം

  ഒരു പ്രതീകം മാത്രം

  സ്ഥാനാർത്ഥി ഒരു പ്രതീകം മാത്രം, കത്രിക അതിനായുള്ള ഒരു അടയാളവും. തെരഞ്ഞെടുപ് കഴിഞ്ഞതോടെ അൻവർ വെറും അൻവാറുകുന്നു. പക്ഷേ സിപിഐ. ഒരിക്കലും മാറുന്നുമില്ല. പ്രിയ അൻവർ നിങ്ങളുടെ ലോകം വളരെ ചെറുതാണ്.

  ഞങ്ങളുടെ ലോകം

  ഞങ്ങളുടെ ലോകം

  കുറേ പണവും സിൽബന്തികളും, കയ്യേറ്റവും, കള്ളത്തരങ്ങളും എന്നതിനപ്പുറം ആ ലോകത്തിന് വളർച്ചയില്ല. ഞങ്ങളുടെ ലോകം വളരെ വലുതാണ്. അത് തിരിച്ചറിയാനുള്ള വലുപ്പം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാവുകയുമില്ല.

  ഫേസ്ബുക്ക് കുറിപ്പ്

  പി ഗവാസ്

  യുഡിഎഫില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടുവന്നു; സിപിഐ-സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി അന്‍വര്‍

  English summary
  aiyf against pv anwar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more