കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിമണ്ണ് ഖനനം നടക്കുന്ന സ്ഥലത്ത് കൊടിനാട്ടി എഐവൈഎഫ്

കളിമണ്ണ് ഖനനം നടക്കുന്ന സ്ഥലത്ത് കൊടിനാട്ടി എഐവൈഎഫ്

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ അനധികൃത കളിമണ്ണ് ഖനനം നടത്തുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടിനാട്ടി.അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ പെട്ട സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കളിമണ്ണ് ഖനനത്തിനെതിരെ.ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ഏറനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

രൂക്ഷമായി കുടിവെളള ക്ഷാമവും ഉരുള്‍പൊട്ടലും. ചലിയറിന്റെ തീരങ്ങള്‍ ഇടിയുകയും.മലിനപ്പെടുകയും ചെയ്യുമ്പോള്‍ യാതൊരു മാനദണ്ഡവും ഇല്ലാതെയുള്ള ഇത്തരം ഖനനങ്ങള്‍ നീതിക് നിരക്കാത്തതാണ് .നിത്യേനയുള്ള നൂറുകണക്കിന് വലിയ വാഹനങ്ങളാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത് .ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമിക്ക് വിള്ളല്‍ വരെ വരുമ്പോഴും ജന ജീവിതത്തിന് ഭീഷണി യാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ .ഇത്തരം ഖനനങ്ങള്‍ക് യാതോരു പഠനമോ മാനദണ്ഡമോ ഇല്ലാതെ അനുമതി നല്‍കുന്ന ജിയോളജി അധികാരികള്‍ക്കെതിരെ ഉദ്യോഗസ്ഥതല അന്വേഷണം പ്രഖ്യാപികണമെന്നും. എ. ഐ. വൈ. എഫ് ആവശ്യപ്പെട്ടു.എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം സഫീര്‍ കിഴിശ്ശേരി. ഖാദര്‍ മങ്കട, പി ഷറഫുദ്ദീന്‍, റിയാസ് സൗത്ത് പുത്തലം. സിപി യൂനുസ്. എന്നിവര്‍ നേതൃത്വം നല്‍കി

clay


അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ അനധികൃത കണിമണ്‍ ഖനനം നടത്തുന്ന സ്ഥലത്ത് എ ഐ വൈ എഫ് കൊടിനാട്ടിയപ്പോള്‍


അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ നടക്കുന്ന അനധികൃത കളിമണ്ണ് ഖനനം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമായി എ.ഐ.വൈ.എഫ് ഏറനാട് മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ്് നല്‍കി.

English summary
aiyf protest against clay mining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X