സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവണമെന്ന് എഐവൈഎഫ്
തിരുവനന്തപുരം; പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പ്രതികരണം അറിച്ച് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. സമരം നടത്തുന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയാറാവണമെന്ന് സിപിഐ യുവജനസംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടു.
സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. യുവജനങ്ങള്‍ക്ക് വേണ്ടി സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര് സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നേരത്തെ നിയനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് സര്‍ക്കാര്‍ അസഹിഷ്ണുത നിലപാട് സ്വീകരിക്കുന്നതിനെ സിപിഐയും വിമര്‍ശിച്ചിരുന്നു. മന്ത്രി തോമസ് ഐസക് അടക്കം നടത്തിയ പ്രതികരണങ്ങള്‍ അനാവശ്യമായിരുന്നെന്നായിരുന്നു സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
കരുത്തായി അര്ജുന്, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
അതേ സമയം ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ തൊഴിലിനായുള്ള സമരത്തോട് മുഖം തിരിച്ചതോടെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് യാചന സമരം നടത്തി.ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സംസ്ഥാനത്താകെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുകയാണ്. കോഴിക്കോട് അടക്കം പലയിടത്തും പോലീസ് ലാത്തി വീശി.ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം ആരോപിക്കുന്നത്
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications