കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയാറാവണമെന്ന്‌ എഐവൈഎഫ്

Google Oneindia Malayalam News

‌തിരുവനന്തപുരം; പിഎസ്‌സി റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട്‌ പ്രതികരണം അറിച്ച്‌ സിപിഐ യുവജന സംഘടനയായ എഐവൈഎഫ്‌. സമരം നടത്തുന്ന റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയാറാവണമെന്ന്‌ സിപിഐ യുവജനസംഘടനയായ എഐവൈഎഫ്‌ ആവശ്യപ്പെട്ടു.

സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്തണം. അതിന്‌ വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‌ സ്വീകരിക്കണം. യുവജനങ്ങള്‍ക്ക്‌ വേണ്ടി സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ആര്‍ സജിലാലും സെക്രട്ടറി മഹേഷ്‌ കക്കത്തും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

aiyf

നേരത്തെ നിയനങ്ങളുമായി ബന്ധപ്പെട്ട്‌ സെക്രട്ടേറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട്‌ സര്‍ക്കാര്‍ അസഹിഷ്‌ണുത നിലപാട്‌ സ്വീകരിക്കുന്നതിനെ സിപിഐയും വിമര്‍ശിച്ചിരുന്നു. മന്ത്രി തോമസ്‌ ഐസക്‌ അടക്കം നടത്തിയ പ്രതികരണങ്ങള്‍ അനാവശ്യമായിരുന്നെന്നായിരുന്നു സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്‌ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

അതേ സമയം ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്‌. സര്‍ക്കാര്‍ തൊഴിലിനായുള്ള സമരത്തോട്‌ മുഖം തിരിച്ചതോടെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ മുട്ടിലിഴഞ്ഞ്‌ യാചന സമരം നടത്തി.ഉദ്യോഗാര്‍ഥികള്‍ക്ക്‌ പിന്തുണയുമായി സംസ്ഥാനത്താകെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുകയാണ്‌. കോഴിക്കോട്‌ അടക്കം പലയിടത്തും പോലീസ്‌ ലാത്തി വീശി.ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ്‌ സിപിഎം ആരോപിക്കുന്നത്

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

English summary
AIYF reacted in psc rank holders secretariat protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X