വിമാന പൈലറ്റ് മലയാള സിനിമാ നായകനായ കഥ!!
10 കല്പനകളില്‍ നായിക മീരാജാസ്മിന്റെ വലം കൈ ആയ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ കഥാപാത്രമാണ് അജയ് മാത്യു അവതരിപ്പിക്കുന്നത്.
കൊച്ചി: നേവല്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍, നേവല്‍ സ്‌കൂളിലെ പഠനം, അജയ് യുടെ കുട്ടികാലത്തെന്നോ പൈലറ്റ് ആകണം എന്ന മോഹം തലയ്ക്കു പിടിച്ചു. അങ്ങനെ ഒരുനാള്‍ പൈലറ്റ് ആയി. കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സും എടുത്ത് നാട്ടില്‍ വന്ന അജയ് അപ്രതീക്ഷതമായി ഒരിക്കല്‍ ഡോണ്‍ മാക്‌സ് നെ പരിചയപ്പെടുകയും 'കിംഗ് ലയര്‍' എന്ന സിനിമയില്‍ ഒരു പ്രഥാന വേഷം ചെയ്യുകയും ചെയ്തു. അന്ന് തന്നെ എഡിറ്റര്‍ ഡോണ്‍ മാക്‌സ് ഡയറക്ടര്‍ ഡോണ്‍ മാക്‌സ് ആയി മാറുന്ന ആദ്യ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
10 കല്പനകളില്‍ നായിക മീരാജാസ്മിന്റെ വലം കൈ ആയ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ കഥാപാത്രമാണ് അജയ് മാത്യു അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളോളം അസോസിയേറ്റ് ഡയറക്ടര്‍ ആയ ജോഷി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തില്‍ നായകന്റെ വേഷത്തില്‍ ആകും അജയ് എത്തുക.

10 കല്പനകളുടെ സെക്കന്റ് യൂണിറ്റ് ഡയറക്ടറുടെ ആദ്യ ചിത്രത്തിലും അജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രതീക്ഷയ്ക്ക് വക നല്‍കി ഈ പൈലറ്റ് മലയാള സിനിമയില്‍ തന്നെ കാണും എന്ന കാര്യത്തില്‍ സിനിമാ ലോകത്തിനു സംശയമില്ല. വിമാന പൈലറ്റ് ഇനി മലയാളത്തിലെ അജയ് മാത്യു എന്ന നടനായി തിളങ്ങും.












Click it and Unblock the Notifications