അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ കയറ്റണം... ഞെട്ടിപ്പിക്കുന്ന പരിഷ്കരണ ആവശ്യവുമായി അജയ് തറയില്‍
Recommended Video

തിരുവനന്തപുരം: വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് അജയ് തറയില്‍.
ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന എല്ലാവരേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നാണ് അജയ് തറയിലിന്റെ ആവശ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്കുന്നവര്ക്കും മാത്രമാണ്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതേയും ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്തുന്നത് പതിവാണ്.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്. അതുകൊണ്ട് ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് സാക്ഷ്യപത്രം നല്കുന്നവര്ക്കും മാത്രമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്ന 1952 ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പരിഷ്കരിച്ച് , ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കം എന്ന തിരുത്ത് വരുച്ചി ഉത്തരവിറക്കാന്‍ ആഗ്രഹിക്കുന്നു.
ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനം ആണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസം ബോര്‍ഡിന്റെ ചുമതലയല്ല. അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് മെമ്പര്‍മാരും പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications