കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളത് പറഞ്ഞവര്‍ക്ക് ഇടമില്ല; അജയ് തറയിന് നിര്‍ബന്ധിത അവധി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് എന്ന മുന്നണിയുടെ ഭാഗമാകണമെങ്കില്‍ എല്ലാ അഴിമതികളെയും ന്യായീകരിച്ച് സംസാരിക്കണമെന്നാണോ? ആണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളുടെ അഴിമതിയെക്കുറിച്ച് സംസാരിച്ച കെ ബാലകൃഷ്ണ പിള്ളയ്ക്കും പിസി ജോര്‍ജിനും പിന്നാലെ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനും നേതൃത്വത്തില്‍ നിന്നും ശിക്ഷ ലഭിച്ചിരിക്കുകയാണ്.

അഴിമതി ആരോപണ വിധേയനായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ട അജയ് തറയിലിനോട് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതോടെ, കോണ്‍ഗ്രസ് വക്താവായ അജയ് തറയില്‍ ഇനിമുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കും.

ajay-tharayil

തറയിലിന്റെ പ്രസ്താവനയെ അന്നുതന്നെ രൂക്ഷ ഭാഷയില്‍ പിസി ജോര്‍ജ് വിമര്‍ശിച്ചിരുന്നു. മാണി മാറിനിന്ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നായിരുന്നു തറയിലിന്റെ അഭിപ്രായം. എന്നാല്‍, മാണിയേക്കാള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് അജയ് വെറും തറയാണെന്നുമായിരുന്നു ജോര്‍ജിന്റെ വിമര്‍ശനം.

തങ്ങളുടെ പാര്‍ട്ടിയെ ആക്ഷേപിക്കുന്നതിനു തുല്യമാണ് അജയ് തറയിലിന്റെ പ്രസ്താവനയെന്ന് മാണി വിഭാഗം യുഡിഎഫില്‍ പരാതി ഉന്നയിക്കുകയും ചെയ്തു. ചാനലുകള്‍ കോണ്‍ഗ്രസിനുനേരെ തങ്ങളും പ്രതികരിക്കുമെന്ന് പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് അജയ് തറയിലിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ബാലകൃഷ്ണ പിള്ളയെയും പി സി ജോര്‍ജിനെയും യുഡിഎഫ് കഴിഞ്ഞദിവസം താക്കീത് ചെയ്തതിന് പിന്നാലെയാണ് അജയ് തറയിലിനെതിരെയും നടപടി ഉണ്ടായിരിക്കുന്നത്.

English summary
Bar bribe; KPCC spokesperson Ajay Tharayil goes on leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X