കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നത്തോടെ ക്ഷേത്രദര്‍ശനം നിര്‍ത്തി.. വൈറലായി അച്ഛന്‍റെ കുറിപ്പ്

  • By Desk
Google Oneindia Malayalam News

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വാദങ്ങള്‍ ചൂട് പിടിക്കുന്നതിനിടെ വൈറലായി ഒരു അച്ഛന്‍റെ കുറിപ്പ്. മാസമുറയുടെ പേരില്‍ മകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നതില്‍ പ്രതിഷേധിച്ച് അന്ന് മുതല്‍ ക്ഷേത്രത്തില്‍ പോകാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജിത് നീലാഞ്ജനം.

എഴുത്തുകാരന്‍ എസ് ഹരീഷിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും ശബരി മല വിഷയത്തേയും അടിസ്ഥാനപ്പെടുത്തിയാണ് അജിത്തിന്‍റെ കുറിപ്പ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പാടില്ല

പാടില്ല

സ്ത്രീകളുടെ മാസമുറ എന്നത് തിരിച്ചറിയിക്കുന്ന ഏർപ്പാട് എത്രമാത്രം ഹീനമാണെന്നാണ് ആദ്യം ചിന്തിക്കേണ്ടത് . അതിന്റെ പേരിൽ ക്ഷേത്രത്തിലോ സമൂഹത്തിലോ അവർക്കു വിലക്കുകൾ ഉണ്ടാകാൻ പാടില്ല . അതിനു വേണ്ടിയാണ് ശബ്ദിക്കേണ്ടത്.

വിശ്വാസം

വിശ്വാസം

എന്റെ മകൾ മുതിർന്നതിന്റെ പേരിൽ അവൾ ആഗ്രഹിച്ച ഉത്സവത്തിന് പോകാൻ തടസ്സം നിന്ന് എന്റെ ഭാര്യ പറഞ്ഞത് , നമുക്ക് വിശ്വാസം ഇല്ലെങ്കിലും അതാചരിക്കുന്ന ഒരുപാട് പേരുണ്ട് , അവർ നമ്മുടെ മകളെ കൂട്ടി തൊട്ടു ക്ഷേത്രത്തിൽ പോകാൻ ഇട വരുന്നത് തെറ്റാണെന്നാണ് .

പ്രതിവിധി

പ്രതിവിധി

അതിനു എനിക്ക് ഒരൊറ്റ പ്രതിവിധിയെ ഉണ്ടായിരുന്നുള്ളൂ .വല്ലപ്പോഴും ഭാര്യയുടെ ആവശ്യ പ്രകാരം ക്ഷേത്രത്തിൽ പോയിരുന്ന ഞാൻ അന്നത്തോടെ ആ പതിവും ഇല്ലാതാക്കി . എന്റെ മകൾക്കു മാസം മാസമുള്ള ബയോളജിക്കൽ പ്രക്രിയയുടെ പേരിൽ ക്ഷേത്രത്തിൽ കടക്കാൻ അനുവാദമില്ലെങ്കിൽ ആ സ്‌ഥലം പൂർണ്ണമായും ബഹിഷ്കരിക്കണം എന്ന് തന്നെയാണ് ഞാൻ മകളോടും പറഞ്ഞത് .

ദൈവം

ദൈവം

ഒരു കുട്ടിയായ നിന്നെ , ' ദേ.. വരുന്നുണ്ടെടാ .. ഓള് കുട്ടിയൊന്നുമല്ല . ഒരു പെണ്ണാണ് ' എന്ന രീതിയിൽ മറ്റൊരു കണ്ണോടു കൂടി നോക്കുന്ന ദൈവങ്ങളുടെ മുന്നിൽ പോകാൻ നിനക്ക് നാണക്കേടില്ലേ മോളെ എന്ന് ചോദിച്ചു അവളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു .

സ്ത്രീകള്‍

സ്ത്രീകള്‍

നിങ്ങളിപ്പോൾ മാസമുറയിലാണോ എന്ന് അന്വേഷിക്കുന്ന വൃത്തികെട്ട കണ്ണുകൾക്ക് മുന്നിൽ കൂസാതെ നിൽക്കാൻ കഴിയുന്ന സ്ത്രീകളുണ്ടോ ?
സ്വാഭാവം ദൂഷ്യത്തിനു പേര് കേട്ട നമ്മുടെ ദൈവങ്ങൾ അത്തരത്തിൽ ഒരു നോട്ടം നോക്കുമ്പോൾ ഒരു സ്ത്രീക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നതെങ്ങനെ ?

സങ്കല്‍പം

സങ്കല്‍പം

ഇന്നലെ നിങ്ങൾ സുരതത്തിൽ ഏർപ്പെട്ടോ , സ്വയംഭോഗം ചെയ്തോ എന്നീ ചോദ്യങ്ങൾ പോലെ തന്നെ ഹീനവും സ്വകാര്യവുമാണ് ഇതും .
മാറേണ്ടത് തീണ്ടാരി എന്ന സങ്കൽപ്പമാണ് .
ഹരീഷിന്റ എഴുത്തല്ല .
പുരോഗമന ചിന്താഗതിക്കാർ എന്ന് കരുതിയ ഒരുപാട് പേരുടെ ഹിന്ദു താലിബാൻ മുഖം കാണാനായി എന്നത് ഹരീഷ് എഴുത്തിലൂടെ ഉണ്ടാക്കിയ വിവാദത്തിന്റെ നല്ല ഫലങ്ങളിൽ ഒന്നാണ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ajith neelanjanms facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X