ഞാന്‍ ഒരു നല്ല പേരന്റ് അല്ല; അതില്‍ കുറ്റബോധമില്ല; കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ ചിന്തിച്ചത് ഇതാണ്: അജു
മലയാള ചലച്ചിത്ര മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലെ ഹാസ്യ വേഷത്തില്‍ തുടങ്ങി മികച്ച സ്വഭാവ വേഷങ്ങളിലേക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ നടനമികവിനെ മാറ്റിയെടുക്കാന്‍ അജു വര്‍ഗീസിന് കഴിഞ്ഞു.
അഭിനയത്തിന് പുറമേ നല്ലൊരു നിര്‍മ്മാതാവ് എന്ന് പേരെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സ്‌ക്രീനില്‍ കാണുന്ന അഭിനയത്തിനപ്പുറം ജീവിതത്തില്‍ വളരെ ഗൗരവക്കാരനും കണിശക്കാരനുമായ വ്യക്തിയാണ് അജു. നാലു മക്കളാണ് അജു വര്‍ഗീസിനുള്ളത്. രണ്ടു തവണ ഇരട്ട കുട്ടികളുടെ പിതാവാന്‍ കഴിഞ്ഞു എന്ന അപൂര്‍വ ഭാഗ്യവും അജു വര്‍ഗീസിനുണ്ടായി. അതേസമയം, അച്ഛന്റെ താരപദവി ഉപയോഗിച്ച് കുട്ടികളെ സിനിമയില്‍ വിടില്ലെന്ന് പല അഭിമുഖങ്ങളിലും അജു വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ നാലു മക്കളുടെ അച്ഛനാണെങ്കിലും നല്ലൊരു പേരെന്റ് അല്ല എന്നാണ് അജു വ്യക്തമാക്കുന്നത്. അജുവിന്റെ വാക്കുകള്‍: ഒരു നല്ല പേരന്റാകാന്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ എനിക്ക് കുറ്റബോധം ഇല്ല. അച്ഛനായപ്പോള്‍ മാജിക്കല്‍ ഫീല്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ ചിന്തിച്ചത് വരാനിരിക്കുന്ന റസ്‌പോണ്‍സിബിലിറ്റിയെ കുറിച്ചാണ്.
ഞാന്‍ അവര്‍ക്ക് ഒരിക്കലും പ്രിവിലേജ് കൊടുക്കില്ല. അത് അവര് സ്വന്തമായി നേടേണ്ടതാണ്. അതിനുള്ള സാഹചര്യങ്ങള്‍ കൊടുക്കാം. വിദ്യാഭ്യാസം കൊടുക്കാം, ഷെല്‍ട്ടര്‍ കൊടുക്കാം, ആരോഗ്യകരമായി വളരാനുള്ള സാഹചര്യം ഒരുക്കാം. അല്ലാതെ അഞ്ചു പൈസ ഞാന്‍ അവര്‍ക്കായി മുടക്കില്ല.
ഒരിക്കലും അവരെ ഞാനായിട്ട് സിനിമയിലേക്ക് കൊണ്ടുവരില്ല. വേണമെങ്കില്‍ അവര് അവരുടേതായ വഴികളില്‍ വരിക. സിനിമയിലേക്കുള്ള വരവൊന്നും ഞാന്‍ തടയില്ല. അവര്‍ക്ക് ഫ്രീഡം ഉണ്ടാകുന്ന കാലത്ത് അവരത് ചൂസ് ചെയ്യട്ടെ - ഇതായിരുന്നു അജു വര്‍ഗീസിന്റെ വാക്കുകള്‍. നിരവധി പേര്‍ തങ്ങളുടെ മക്കളുടെ സിനിമാ പ്രവേശനം മോഹിക്കുമ്പോഴാണ് അജുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
2014 ല്‍ ആയിരുന്നു അജു കോസ്റ്റും ഡിസൈനറായ അഗസ്റ്റീന മനുവിനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ജുവാന എന്ന് പേരുള്ള പെണ്‍കുട്ടിയും ഇവാന്‍ എന്ന് പേരുള്ള ആണ്‍കുട്ടിയുമാണ് അജുവിന്റെ ആദ്യത്തെ മക്കള്‍. 2014 ഒക്ടോബര്‍ 28 ന് ആയിരുന്നു ഇവരുടെ ജനനം. 2016 സെപ്റ്റംബര്‍ 30 ന് ആണ് രണ്ടാമത്തെ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.
ജേക്കും ലൂക്കും. അവര്‍ക്കിപ്പോള്‍ ഒന്‍പത് വയസാണ് പ്രായം.












Click it and Unblock the Notifications