കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണച്ചത് ദിലീപിനെ..! അജുവിന് രക്ഷയ്ക്ക് ആക്രമിക്കപ്പെട്ട നടി..! കോടതിയിൽ പറഞ്ഞത്..! പക്ഷേ..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പ് പിന്തുണയുമായി എത്തിയവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു യുവതാരങ്ങളില്‍ ശ്രദ്ധേയനായ അജു വര്‍ഗീസ്. ആക്രമിക്കപ്പെട്ട നടിയോട് ഉള്ളതിനേക്കാള്‍ വര്‍ധിത ആവേശത്തിലായിരുന്നു ദിലീപിനുള്ള പിന്തുണ. എന്നാല്‍ അത് അജുവിന് തന്നെ കെണിയായി. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചത് കേസായി. ഒടുവില്‍ ആക്രമണത്തിന് ഇരയായ നടി തന്നെ അജുവിന് രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്.

നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

എല്ലാം നാടകം..!! ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവര്‍.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!എല്ലാം നാടകം..!! ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവര്‍.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

കേസ് റദ്ദാക്കണം

കേസ് റദ്ദാക്കണം

നടിയുടെ പേര് ഫേസ്ബുക്കില്‍ പരാമര്‍ശിച്ചതിന് രജിസ്‌ററര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കൊപ്പം നടിയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.

എതിർപ്പില്ലെന്ന് നടി

എതിർപ്പില്ലെന്ന് നടി

തന്റെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ അജു വര്‍ഗീസിന് എതിരെ എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടിയുടെ സത്യവാങ്മൂലം. അജു സുഹൃത്താണെന്നും പേര് പരാമര്‍ശിച്ചത് ബോധപൂര്‍വ്വം ആണെന്ന് കരുതുന്നില്ലെന്നും നടി വ്യക്തമാക്കി.

ദിലീപിന് പിന്തുണ

ദിലീപിന് പിന്തുണ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് ദിലീപിനെതിരെ ആരോപണങ്ങളുടെ പെരുമഴ ആയിരുന്നു. ഇതിനെതിരെ, ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അജു വര്‍ഗീസിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്.

സലീം കുമാറും

സലീം കുമാറും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സിനിമാ രംഗത്ത് നിന്നും ആദ്യമെത്തിയത് നടനും ദിലീപിന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളായ സലിം കുമാര്‍ ആയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയെ അപമാനിക്കുന്ന പരാമര്‍ശം കടന്നുകൂടിയതോടെ സലിം കുമാറിനെതിരെ വന്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നു.

സലീമിന് പിന്നാലെ അജുവും

സലീമിന് പിന്നാലെ അജുവും

നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അങ്ങനെയെങ്കില്‍ പ്രശ്‌നങ്ങളെല്ലാം അവിടെ തീരും എന്ന പരാമര്‍ശം ഒടുവില്‍ താരം പിന്‍വലിച്ചു. പരസ്യമായി നടിയോട് മാപ്പും പറഞ്ഞു. പിന്നാലെയാണ് അജു വർഗീസ് പോസ്റ്റുമായെത്തിയത്.

നടിയുടെ പേര് വെളിപ്പെടുത്തി

നടിയുടെ പേര് വെളിപ്പെടുത്തി

ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറയാന്‍ അജു ഫേസ്ബുക്കിലിട്ട പോസ്റ്റ് ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ളതായിരുന്നു. പീഡനക്കേസുകളിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണിത്.

ശുദ്ധ പോക്കിരിത്തരം

ശുദ്ധ പോക്കിരിത്തരം

നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു അജു പോസ്റ്റ്.പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറയുകയുണ്ടായി.

അജുവിനെതിരെ പരാതി

അജുവിനെതിരെ പരാതി

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചത് നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു അജു വര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി സമര്‍പ്പിച്ചു. വിമൻ ഇൻ സിനിമ കളക്ടീവും പരാതി നൽകി.

രണ്ട് വർഷം വരെ ലഭിക്കാം

രണ്ട് വർഷം വരെ ലഭിക്കാം

ഐപിസി 376 പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അജു വര്‍ഗീസ് ചെയ്തിരിക്കുന്നത്. ഇതോടെ തെററ് മനസ്സിലാക്കി പോസ്റ്റ് അജു തിരുത്തുകയും ചെയ്തു. നടിയോട് മാപ്പും ചോദിച്ചു താരം. അജുവിനെതിരെ കേസെടുത്ത പോലീസ് ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് നടന്നേക്കാം എന്നും സൂചനയുണ്ടായിരുന്നു.

കോടതിയിൽ തിരിച്ചടി

കോടതിയിൽ തിരിച്ചടി

അജുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി കേസ് റദ്ദാക്കാനാവില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ കോടതി ഇരയുമായി ഒത്ത് തീര്‍പ്പുണ്ടാക്കിയത് കൊണ്ട് കേസ് ഇല്ലാതാകില്ലെന്നും അറിയിച്ചു. ഇതോടെ അജു കുടുങ്ങുന്ന ലക്ഷണമാണ്

ഫേസ്ബുക്ക് പോസ്റ്റ്

പേര് വെളിപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress supports Aju Varghese in High Court to cancel FIR against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X