കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ആന്റണിയും പറഞ്ഞു അത്...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ എമ്പാടും അഴിമതിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അതിനിടെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും അഴിമതിയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. എന്നാലും സംസ്ഥാന സര്‍ക്കാരിന് ഒരു കുലുക്കവും ഇല്ല.

എന്നാല്‍ ഇപ്പോള്‍ അഴിമതിയെ കുറിച്ച് പറയുന്ന ആളെ കോണ്‍ഗ്രസിന് അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ പറ്റില്ല. ഹൈക്കമാന്റിനോട് ഏറെ അടുത്ത് നില്‍ക്കുന്ന എകെ ആന്റണി തന്നെയാണ് അഴിമതിയ്‌ക്കെതിരെ രംഗത്ത് വന്നിരിയ്ക്കുന്നത്.

AK Antony

സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് കുറ്റപ്പെടുത്താന്‍ എന്തായാലും ആന്റണി തയ്യാറായിട്ടില്ല എന്നത് തന്നെ ഭാഗ്യം. എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

പണ്ട് ചാരായം നിരോധിച്ച ആന്റണി ഇപ്പോള്‍ ബാര്‍ നിരോധനത്തിന്റെ പോരായ്മകളെ കുറിച്ചും ആന്റണി പറയുന്നുണ്ട്. ബാറുകള്‍ നിരോധിച്ചതോടെ കുടുംബ ബാറുകള്‍ കൂടിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിറിങ്ങിയാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

English summary
AK Antony against corruption in Kerala. He said that after the Bar Ban, families became bar in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X