കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിടിച്ചു പറിക്കുന്നു!! വേണ്ടിവന്നാല്‍ പ്രക്ഷോഭമെന്ന് ആന്‍റണി

അവശ്യ സാധനങ്ങളുടെ വില വര്‍ധന നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിടിച്ചു പറിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ജന ദുരിതം വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിനൊപ്പം മത്സരിക്കുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി.

അവശ്യ സാധനങ്ങളുടെ വില വര്‍ധന നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി. അടിക്കടി പാചക വാതകത്തിന് വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിടിച്ചു പറിക്കുകയാണ്. ജനദുരിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരും മത്സരിക്കുന്നു- ആന്റണി പറഞ്ഞു.

ak antony

അരിവില കുതിച്ച് ചാടുകയാണ്. ഇത് നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്- ആന്റണി പറയുന്നു. സര്‍ക്കാരിന് അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന ആന്റണി പറയുന്നു. അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ജന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും ആന്റണി പറയുന്നു.

കേരളം ഉപഭോക്തൃ സംസ്ഥാനമാണെന്നും വില വര്‍ധന കേരളത്തെ വലയ്ക്കുമെന്നും അദ്ദേഹം ആന്റണി പറയുന്നു.

English summary
ak antony against state and central government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X