കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പ്: എകെ ആന്‍റണിയും എംപി വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന സീറ്റുകളിലേയ്ക്ക് കോണ്‍ഗ്രസ് പ്രതിനിധിയായി എകെ ആന്റണിയും ജെഡിയു സ്ഥാനാര്‍ത്ഥിയായി എംപി വീരേന്ദ്രകുമാറുമാണ് പത്രിക നല്‍കിയത്.

കേരളത്തില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് രാജ്യസഭയിലേയ്ക്ക് ഉള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉച്ചയ്ക്ക് ശേഷമാകും പത്രിക നല്‍കുക എന്നാണ് വിവരം. എംഎല്‍എമാരുടെ എണ്ണം അനുസരിച്ച് യുഡിഎഫിന് രണ്ട് പേരെയും എല്‍ഡിഎഫിന് ഒരാളേയും വിജയിപ്പിയ്ക്കാന്‍ സാധിയ്ക്കും.

akantony2

കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നില്ലെങ്കില്‍ ഇവരെ വിജയികളായി പ്രഖ്യാപിയ്ക്കും. യുഡിഎഫില്‍ നിന്നും ഇടയ്ക്ക് അകന്ന ജെഡിയുവിനെ മുന്നണിയില്‍ തന്നെ നിലനിര്‍ത്തിയത് രാജ്യസഭ സീറ്റ് വാഗ്ദാനമാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കും തോറും ജെഡിയുവിന് മുന്നണിയുമായുള്ള ബന്ധം സീറ്റ് വിഭജനത്തെ ആശ്രയിച്ചിരിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
AK Antony and MP Veerendra Kumar files nomination for Rajya Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X