• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എകെ ആന്റണിയും ടികെ നായരും ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി; ആരോപണവുമായി സുരേന്ദ്രന്‍

കണ്ണൂര്‍: കേരളത്തില്‍ അഴിമതികേസുകളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എന്‍.സി ലാവ്‌ലിന്‍ കേസു മുതലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലാവ്‌ലിന്‍ കേസില്‍ കോണ്‍ഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഇതിന്റെ ഉപകാരസ്മരണയാണ്. അതിന്റെ തുടര്‍ച്ചയാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ പിണറായി വിജയന്‍ അട്ടിമറിച്ചത്.

എ.കെ ആന്റണിയും ടി.കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള അഴിമതി ഒത്തുതീര്‍പ്പുകളാണ് നടക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നില്ല. ലാവ്ല്ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്‌ക്കാരം വന്നത്. പിണറായി സര്‍ക്കാര്‍ തീവെട്ടിക്കൊള്ള നടത്തിയിട്ടും കോണ്‍ഗ്രസ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

കേരളത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കള്‍ ജയിലിലാകുമ്പോള്‍ ഇവിടെ ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും മുക്കി. കെ.ബാബുവിനെതിരായ കേസിന്റെ അവസ്ഥ എന്താണ്? ബാബുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത് വലിയ വാര്‍ത്തയായിരുന്നു. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ അഞ്ചുവര്‍ഷമായിട്ടും ഒരു പുരോ?ഗതിയുമില്ല. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും അട്ടിമറിച്ചു.

cmsvideo
  Pre pole survey of asianet and 24 news

  വികസനത്തെ കുറിച്ച് വലിയ പരസ്യമാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. കേന്ദ്രം ദേശീയപാത വികസനത്തിന് നല്‍കിയ 6,000 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചില്ല. കേന്ദ്രം 6,5000 കോടി രൂപ അനുവദിച്ചത് ലഭിക്കാതെയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പല കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെടുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഗുണം മലയാളികള്‍ക്ക് ലഭിക്കുന്നില്ല.

  പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന കിറ്റിലെ ഭക്ഷാധാന്യം കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. നിങ്ങളും കടംവാങ്ങിയല്ലേ നിര്‍മ്മാണം നടത്തിയതെന്ന് ഇ.ശ്രീധരനോട് തോമസ് ഐസക്ക് ചോദിച്ചത് പരിഹാസ്യമാണ്. കടം വാങ്ങുന്നതിനെയല്ല കൊള്ള പലിശയ്ക്ക് കടം വാങ്ങുന്നതിനെയാണ് ബി.ജെ.പി എതിര്‍ക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

  English summary
  AK Antony and TK Nair conspire to sabotage Lavalin case For Pinarayi Vijayan Says K Surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X