മാണി, കേരളം കണ്ട നല്ല ധനകാര്യമന്ത്രി, അനുശോചനം അറിയിച്ച് എകെ ആന്‍റണി!
Recommended Video

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. ഐക്യജനാധിപത്യ മുന്നണിയുടെ പടത്തലവനായിരുന്നു കെഎം മാണി. കാരുണ്യ പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച അദ്ദേഹം കേരളം കണ്ട നല്ല ധനകാര്യ മന്ത്രികളില്‍ ഒരാളായിരുന്നുവെന്നും എകെ ആന്‍റണി പറഞ്ഞു.

തൃത്താല എംഎല്‍എ വിടി ബല്‍റാമും മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. വിടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ- കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു കാലഘട്ടമാണ് കടന്നുപോവുന്നത്. അംഗീകരിക്കുന്നവർക്കും വിമർശിക്കുന്നവർക്കും ആ ചരിത്ര സാന്നിദ്ധ്യത്തെ അവഗണിക്കാനാവില്ല. ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ ഇനിയുമേറെക്കാലം സ്മരിക്കപ്പെടും. കെ എം മാണി സാറിന് ആദരാഞ്ജലികൾ,
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്. വൃക്കകള്‍ തകരാറിലായതിനാല്‍ ഡയാലിസിസും തുടരുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications