Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മമ്മൂട്ടിയേക്കാള്‍ നല്ല നടന്‍; പിണറായിയെ ജനം നല്ല നടപ്പിന് ശിക്ഷിക്കുമെന്ന് ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ഭാഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പട്ടാളത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. പിണറായിയെ ജനങ്ങള്‍ നല്ല നടപ്പിന് ശിക്ഷിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു ആന്റണി.

02

താന്‍ പ്രതിരോധ മന്ത്രിയായിരിക്കെ സൈന്യം മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നുവെന്ന് ആന്റണി വെളിപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ സാധാരണ ആരും പുറത്തുപറയാറില്ല. സൈന്യത്തിന്റെ രഹസ്യനീക്കങ്ങളുടെ വിജയമാണത്. എന്നാല്‍ പട്ടാളത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് മോദി ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു. ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പറയുന്ന മോദി മമ്മൂട്ടിയേക്കാളും അമിതാഭ് ബച്ചനെക്കാളും മികച്ച നടനാണെന്നും ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ നല്ല നടപ്പിന് ശിക്ഷിക്കും. ഇനിയങ്ങോട്ട് രണ്ടു വര്‍ഷം ഭരിക്കാന്‍ പോകുന്ന പിണറായി വിജയന്‍ പഴയ പിണറായി ആയിരിക്കില്ല. നല്ല നടപ്പ് ജാമ്യത്തിന് ജനങ്ങള്‍ ശിക്ഷവിധിച്ച മുഖ്യമന്ത്രിയായിട്ടായിരിക്കും. അദ്ദേഹം ശൗര്യം പഴയ പോലെ ഫലിക്കാത്ത വ്യക്തിയായി മാറുമെന്നും ആന്റണി തുറന്നടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+