Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപിയുടെയും ബിജെപിയുടെയും നഷ്ടക്കച്ചവടമാകുമെന്ന് ആന്റണി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയ എസ്എന്‍ഡിപിയും ബിജെപിയും തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ദു:ഖിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനസഭ2015' പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പിയും ബി.ജെ.പിയും പരസ്പരം സഹായിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് ശേഷം ദു:ഖിക്കേണ്ടിവരും. ജനങ്ങള്‍ അവരെ സ്വീകരിക്കുകയില്ല. രാജ്യത്തെ ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചശേഷം രാജ്യം ശിഥിലമാക്കുന്ന സംഘ്പരിവാര്‍ കേരളത്തില്‍ വേരുറപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ജനം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ak-antony

തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളില്‍ നിന്നും അകന്നുകഴിഞ്ഞ സിപിഎമ്മിനും ദു:ഖിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ എം മാണിക്കെതിരായ വിജിലന്‍സ് കോടതിയുടെ വിധിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടരന്വേഷണം പൂര്‍ത്തിയായാല്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നാണ് ആന്റണിയുടെ പ്രതികരണം.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താനുള്ള ആഭ്യന്തരമന്ത്രിയുടെ തീരുമാനത്തെ ആന്റണി സ്വാഗം ചെയ്തു. ശക്തമായ അന്വേഷണം നടത്തി അന്നുതന്നെ സത്യം പുറത്തുകൊണ്ടുവരാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+