ആന്റണിക്കായി കേരള കോണ്‍ഗ്രസില്‍ മുറവിളി
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിക്ക് കഴിയുമോ? കഴിയുമെന്ന് മിക്ക കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നു. തിരവഞ്ചൂരിനെ വിമര്‍ശിച്ചുകൊണ്ട് ചീഫ് വിപ്പ് പിസി ജോര്‍ജാണ് ആന്റണി പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നേതൃത്വം ഏറ്റെടുക്കണെ എന്ന ആവശ്യവുമായി ആദ്യം രംഗത്ത് വന്നത്. പിന്നാലെയിതാ മറ്റ് നേതാക്കളും.
സംസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ആന്റണി നിസ്സംഗത വെടിഞ്ഞ് ഇടപടണമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം. പിന്നെലയെത്തി പിന്തുണയുമായി മുരളീധരന്‍. നിലവിലെ സാഹചര്യം പരിഗണിച്ച് കേരള രാഷ്ട്രീയത്തില്‍ ആന്റണി ഇടപെടണമെന്നും കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഐക്യമുന്നണി രാഷ്ട്രീയത്തിലും നിര്‍ണായകമായ പങ്ക് വഹിക്കാന്‍ അദ്ദേഹത്ത് കഴിയുമെന്നും മുല്ലപ്പള്ളി. ഇതിന് മുരളീധരന്റെ പിന്തുണ കൂടെയായാപ്പോള്‍ ആവശ്യത്തിന് കുറച്ചുകൂടെ ശക്തിയായി.

സുഖവിവരം തിരക്കാന്‍ ആന്റണിയെ വിളിച്ചിരുന്നെന്നും ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ദില്ലിയിലെത്തി കേരളാ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് അദ്ദേഹമറിയിച്ചെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍, പ്രവര്‍ത്തന മേഖല കേരളത്തിലേക്ക് മാറ്റാന്‍ ആന്റണിക്ക് താത്പര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പ്രതികരിച്ചു. ആന്റണി കേരളത്തിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു വയലാര്‍ രവിയുടെ പക്ഷം.












Click it and Unblock the Notifications