Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വന്‍ പരാജയം, പറഞ്ഞത് വേറെ ആരും അല്ല എകെ ആന്റണി തന്നെ

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത്.

കൊച്ചി: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി മോശം അവസ്ഥയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത്. ഇങ്ങനെയുളള അവസരത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും നല്ല ഡിസിസി പ്രസിഡന്റുമാരെ നിര്‍ദേശിക്കാന്‍ ഏവരും ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും ആന്റണി പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പുനഃസംഘടനയിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് ഡയറക്ടറുടെത് എന്നല്ല, ആരുടെ ഫോണ്‍ ചോര്‍ത്തുന്നതും മോശം കാര്യമാണ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് നാലുമാസമെ ആയിട്ടുള്ളുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താറായിട്ടില്ലെന്നും ആന്റണി പറഞ്ഞു.

AK Antony

കൊല്ലത്ത് ദളിത് യുവാക്കള്‍ക്കുനേരെയുണ്ടായ പോലീസ് മര്‍ദ്ദനം അതിക്രൂരമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകള്‍ പോലും സൈ്വര്യവിഹാരം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+