കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് എത്ര ധൈര്യമുണ്ട്? ചാണ്ടിയെ പിന്തുണച്ചതിന് ആന്റണിയുടെ വിമർശനം! ഉമ്മൻ ചാണ്ടിക്കും കുത്ത്

ഭൂമി കൈയ്യറിയെന്ന ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എകെ ആന്റണി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആന്റണി പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിവാദം കത്തുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. തോമസ് ചാണ്ടി ഭൂമി കൈയ്യേറ്റം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആന്റണി.

<strong>മിസ്റ്റർ മോദി,നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റി!! കായംകുളം സംഭവം ഉദാഹരണമാണ്!അസാധു നോട്ട് ഇനിയുമുണ്ട്!</strong>മിസ്റ്റർ മോദി,നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റി!! കായംകുളം സംഭവം ഉദാഹരണമാണ്!അസാധു നോട്ട് ഇനിയുമുണ്ട്!

മുഖ്യമന്ത്രി പിണറായി വിജയനെയും ആന്റണി വിമർശിച്ചു. ആരോപണത്തിൽ ഒരന്വേഷണത്തിന് മുമ്പ് തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതിയെയും ആന്റണി വിമർശിച്ചു.

അന്വേഷണം വേണം

അന്വേഷണം വേണം

ഭൂമി കൈയ്യറിയെന്ന ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എകെ ആന്റണി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആന്റണി പറയുന്നത്.

ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്നത്. മിച്ച ഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചു നൽകിയ ഏക്കറ് കണക്കിന് ഭൂമി ലോക്ക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തിയെന്നാണ് ആരോപണം.

റോഡ്, കായൽ വിവാദം

റോഡ്, കായൽ വിവാദം

ലേക്ക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയെന്നും റിസോരി‍ട്ടിനോട് ചേർന്ന കായൽ അഞ്ചേക്കറോളം വളച്ച് കെട്ടിയെന്നും പരാതി ഉണ്ട്.

പിണറായിക്കും വിമർശനം

പിണറായിക്കും വിമർശനം

തോമസ് ചാണ്ടിയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ആന്റണി വിമർശിച്ചു. ഗുരുതര ആരോപണങ്ങൾ തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കെ തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകിയത് ശരിയായില്ലെന്നും ആന്റണി.

നിയമസഭയിൽ

നിയമസഭയിൽ

തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ ആരോപണം നിയമ സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണയുമായി എത്തിയത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈയ്യേറിയിട്ടില്ല

കൈയ്യേറിയിട്ടില്ല

റിസോർട്ടിനായി തോമസ് ചാണ്ടി കായൽ കൈയ്യേറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ബോയ കെട്ടിയത് മാലിന്യവും തടയാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

ഉമ്മൻചാണ്ടിക്കും കുത്ത്

ഉമ്മൻചാണ്ടിക്കും കുത്ത്

അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള വിവാദത്തിൽ ഉമ്മൻചാണ്ടിയെ തള്ളി ആന്റണി. അതിരപ്പള്ളിയില്‍ ചർച്ച വേണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പളളിയിലെ ചർച്ചകൾ അവസാനിപ്പിക്കണമെന്നും ആന്റണി.

അപ്രായോഗികം

അപ്രായോഗികം

ഇത്തരം വികസനങ്ങൾ കേരളത്തിൽ അപ്രായോഗികമാണെന്നാണ് ആന്റണി പറയുന്നത്. പദ്ധതി നടപ്പാക്കുക അസാധ്യമാമെന്നും അദ്ദേഹം പറഞ്ഞു. ആദിവസികളെയും കർഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും ആന്റണി.

English summary
ak antony criticise pinarayi for supporting thomas chandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X