Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികന്റേത് ഹീനമായ പ്രവര്‍ത്തി, കൊടും ക്രിമിനലിനെപ്പോലെ കൈകാര്യം ചെയ്യണം!!

കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് ഇനി പറയരുതെന്ന് ആന്‍റണി പറഞ്ഞു

കോഴിക്കോട്: കണ്ണൂരിലെ പേരാവൂരില്‍ 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ആഞ്ഞടിച്ചു. രൂക്ഷമായ ഭാഷയിലാണ് വൈദികനെതിരേ അദ്ദേഹം രംഗത്തുവന്നത്.

ഒരു പരിഗണനയും വേണ്ട

വൈദികനെന്ന ഒരു പരിഗണനയും ഇയാള്‍ക്കു നല്‍കരുത്. ഹീനമായ കാര്യമാണ് അയാള്‍ ചെയ്തത്. ഇങ്ങനെയൊരാള്‍ വൈദികനെന്നു പറയാന്‍ പോലു നാണക്കേടാണ്. അയാള്‍ ഒരു തരത്തിലും മാപ്പ് അര്‍ഹിക്കുന്നില്ല.

 പശ്ചാത്തലം നോക്കേണ്ട

ഇത്തരം കേസുകളില്‍ പ്രതിയായ ആള്‍ ആരാണെന്നോ അയാളുടെ മത രാഷ്ട്രീയ പശ്ചാത്തലം എന്താണെന്നോ നേക്കേണ്ടതില്ലെന്ന് ആന്റണി പറഞ്ഞു.

ശക്തമായ നടപടി വേണം

ശക്തമായ നടപടിയാണ് ഇത്തരം പ്രതികള്‍ക്കെതിരേ കൈക്കൊള്ളേണ്ടത്. പോലീസ് കേസെടുക്കുന്നതില്‍ നടപടികള്‍ അവസാനിക്കരുത്. കുറ്റം ചെയ്താല്‍ ഏതു വലിയവനായാലും ജയിലിലെത്തിയെന്ന് ഉറപ്പാക്കണം. ഇതാണ് സമൂഹത്തിന് നല്‍കാവുന്ന ശക്തമായ സന്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിമിനലിനെപ്പോലെ കൈകാര്യം ചെയ്യണം

ഇത്തരം ആളുകളെ കൊടും ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ കൈകാര്യം ചെയ്യണം. സ്ത്രീകള്‍ക്കുനേരെ തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടക്കുന്ന കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്നു പറയരുതെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+