കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞെന്ന് എ കെ ആന്റണി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിനെതിരെ പരസ്യമായി പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. വീണ്ടും അധികാരത്തിലെത്താന്‍ യുഡിഎഫിന് ജീവന്‍മരണ പോരാട്ടം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രചരണം ആന്റണി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിന് എത്തിയാല്‍ പോലും ബിജെപിക്ക് അക്കൗണ്ട് തുറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ഡിസിസിയുടെ ആര്‍.ശങ്കര്‍ കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ak-antony

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വിഎസ് അച്യൂതാനന്ദന്‍ ടിപി ചന്ദ്രശേഖരനെ മറന്നു കഴിഞ്ഞെന്ന് ആന്റണി വിമര്‍ശിച്ചു.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസം വിനയായെന്ന് ആന്റണി നേരത്തെയും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പുപറയാത്ത ഏക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്റണിയായിരിക്കും. ഇരുമുന്നണികള്‍ക്കും സാധ്യതയുണ്ടെന്നാണ് ആന്റണി നേരത്തെയും പറഞ്ഞിരുന്നത്.

English summary
AK Antony on Kerala Congress unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X