തമ്മിലടിക്കല്ലേ പ്ലീസ്, ആരും ഇവിടേക്കു വരില്ല, കോണ്‍ഗ്രസുകാരോട് എകെ ആന്റണി
കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടി നിര്‍ത്തണമെന്ന് എകെ ആന്റണി ആവശ്യപ്പെട്ടു
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിലെ തമ്മിലടി നിര്‍ത്തണമെന്നു മുതിര്‍ന്ന നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടു. പരസ്പരമുള്ള തല്ല് നിര്‍ത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്കു കടന്നുവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ ദില്ലിയിലക്ക് പോവാനിരിക്കെയാണ് ആന്റണി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

ആഭ്യന്തര കലഹം മൂലം പാര്‍ട്ടിയുടെ മാത്രമല്ല നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. നേതാക്കള്‍ സ്തുതിപാഠകരുടെ വാക്ക് കേട്ട് എടുത്തുചാടരുത്. ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിക്കണം. യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതിനു കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications