കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസാണോ എകെ ആന്‍റണിയാണോ ഈ ഡയലോഗിലെ മമ്മൂട്ടി?

Google Oneindia Malayalam News

തിരുവനന്തപുരം: നേതാക്കളെല്ലാം ഇപ്പോള്‍ സിനിമ സ്‌റ്റൈലിലാണല്ലോ പ്രതികരിയ്ക്കുന്നത്. 'ട്വന്റി ട്വന്റി' എന്ന ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ഒരു കിടിലന്‍ ഡയലോഗിനെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം എകെ ആന്റണി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആറാട്ട് മുണ്ടന്‍ പ്രയോഗത്തിന് എകെ ആന്റണിയുടെ മറുപടി. പ്രതിപക്ഷ നേതാവ് പഠിച്ച് സ്‌കൂളില്ല ഞങ്ങള്‍ പഠിച്ചതെന്നാണ് എകെ ആന്റണി പ്രതികരിച്ചത്.

നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു ഞാനെന്ന് ട്വന്റി ട്വന്റി യില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു സീനില്‍ കിടിലന്‍ ഡയലോഗുണ്ട്. താരപ്പകിട്ടില്ലെങ്കിലും ആന്റണിയുടെ മറുപടി കുറിയ്ക്കുകൊള്ളുന്നതായിരുന്നു.കഴിഞ്ഞ കുറേ നാളുകളായി അരുവിക്കരയില്‍ നേതാക്കളുടെ വാക്‌പോരുകള്‍ക്ക് കുറവില്ല. സൗമന്യനായ ആന്റണി വിഎസിന്റെ പരാമര്‍ശത്തിന് മറുപടി പറയില്ലെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.

AK Antony

വിഎസിന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിനാണ് ആന്റണി മറുപടി നല്‍കയിത്. വിഎസ് പഠിച്ച സ്‌കൂളിലല്ല ഞങ്ങള്‍ പഠിച്ചതെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെപ്പോലെ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. അഴിമതിക്കാര്‍ക്ക് മുന്നില്‍ വിളക്ക് തെളിയിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയിരിയ്ക്കുന്നുവെന്ന് വിഎസ് നേരത്തെ വിമര്‍ശിച്ചിരുന്നു.

English summary
AK Antony's reaction on VS Achuthanandan's 'Arattumundan' Remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X