കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം; അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ആന്റണി

വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം ക്യാമ്പസുകളില്‍ നിന്ന് ആരംഭിക്കണം.

  • By Akshay
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ മാനേജ്‌മെന്റുകള്‍ കൊള്ള നടത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. സ്വാശ്രയ, എയ്ഡഡ് മേഖലകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും കേരളത്തില്‍ ആദ്യം ശുചീകരിക്കേണ്ടത് വിദ്യാഭ്യാസ മേഖലയാണെന്നും ആന്റണി പറഞ്ഞു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിട്ട എസി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം ക്യാമ്പസുകളില്‍ നിന്ന് ആരംഭിക്കണം.

AK Antony

ചില മാനേജ്‌മെന്റുകള്‍ നടത്തുന്നത് പിടിച്ചു പറിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി കുറ്റപ്പെടുത്തി. അഴിമതി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
AK Antony's statement about self financing colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X