Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ടുകള്‍ കേരളത്തെ ചാരമാക്കുന്നു: നിര്‍ത്തലാക്കണമെന്ന് എകെ ആന്റണി, കാരണങ്ങള്‍ ഇവയാണ്

കൊല്ലം: പരവൂരില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായവെടിക്കെട്ട് അപകടത്തില്‍ 106 പേര്‍ മരിച്ചു. 350 ലേറെ പേര്‍ അത്യാസന്ന നിലയിലാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ വെടിക്കെട്ടുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാരും മതസംഘടനകളും ഗൗരവമായി ആലോചിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു.

വെടിക്കെട്ട് അപകടത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാവണം. പരവൂരിലെ സമാനതകളില്ലാത്ത വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നിരോധനനെന്ന് ആശയത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് എകെ ആന്റണി വ്യക്തമാക്കി.

akantony-

ഇതേ സമയം പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ദേശീയ ദുരന്തം കൈകാര്യം ചെയ്യുന്നതുപോലെ സഹായം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്രമായ അന്വേഷണവും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

നിരന്തരം മനുഷ്യക്കുരുതിക്ക് കാരണമാകുന്ന വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കണം. ഇതേ കുറിച്ച് ഗൗരവമായി സമുദായ സംഘടനകളും ആത്മീയ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും ആലോചിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+