കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍റണി എത്തി യുഡിഎഫ് ഉണര്‍ന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: എകെ ആന്റണി ഉള്‍പ്പെടയുളള മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതോടെ വേനല്‍ച്ചൂടില്‍ നിന്നും കേരളം കടുത്ത തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. തലസ്ഥാനത്തെത്തിയ പ്രതിരോധ മന്ത്രി എകെ ആന്റണി യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു. അണികളില്‍ ആവേശമ നിറയ്ക്കുന്ന പ്രസംഗത്തിലൂടെ സിപിഎമ്മിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു.

തിരുവനന്തപുരം പ്രസ്‌ക്ളബിന്റെ മുഖാമുഖം പരിപാടിയിലും കാസര്‍കോട് ടി സിദ്ദീഖിന്റഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തന്റെ നയങ്ങള്‍ ആന്റണി വ്യക്തമാക്കിന. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് എത്രത്തോളം ഉദാരമനസ്‌കതയാണ് കാട്ടിയതെന്ന് അക്കമിട്ട് നിരത്തിയായിരുന്നു ആന്റണിയുടെ പ്രസംഗം.

വര്‍ഗീയ ശക്തികളെ ചെറുത്ത് നില്‍ക്കാന്‍ സിപിഎമ്മിന് യുപിഎയെ പിന്തുണയ്‌ക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊള്ളുന്ന ചൂടിനെക്കാള്‍ തീപ്പൊരി പ്രസംഗത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് യുഡിഎഫിനെ സജീവമാക്കുകയാണ് എകെ ആന്റണി. ആന്റണിയുടെ പ്രചാരണ വിശേഷങ്ങള്‍ ഇതാ....

തലസ്ഥാനത്ത്

തലസ്ഥാനത്ത്

യുഡിഎഫ് പ്രചാരണത്തിനായാണ് എകെ ആന്റണി തലസ്ഥാനത്ത് എത്തിയത്. പ്രസ്‌കഌബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ തന്നെ ആന്റണി തന്റഎ നയങ്ങള്‍ വ്യകതാമാക്കി

സംസ്ഥാന നേതൃത്വത്തിലേക്ക് ഇല്ല

സംസ്ഥാന നേതൃത്വത്തിലേക്ക് ഇല്ല

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ടെന്നും താന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

 തരൂരുമായി കൂടിക്കാഴ്ച

തരൂരുമായി കൂടിക്കാഴ്ച

തലസ്ഥാനത്ത് എത്തി മണിയ്ക്കൂറുകള്‍ക്കം തന്നെ ശശിതരൂരിന്റഎ വസതിയില്‍ എത്തി അദ്ദേഹവുമായി എകെ ആന്റണി കൂടിക്കാഴ്ച നടത്തി

പ്രചാരണത്തിലേക്ക്

പ്രചാരണത്തിലേക്ക്

കാസര്‍കോട് ടി സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് എകെ ആന്റണി

സിപിഎം പിന്തുണയ്ക്കും

സിപിഎം പിന്തുണയ്ക്കും

വര്‍ഗീയ കക്ഷികളെ എതിര്‍ക്കണമെങ്കില്‍ സിപിഎമ്മിന് യുപിഎയെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് ആന്റണി കാസര്‍കോട് പറഞ്ഞു.

English summary
AK Antony visited Sashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X