കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പെഴുതി,സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികള്‍;കുമ്മനത്തിന് എകെ ബാലന്‍റെ മറുപടി

Google Oneindia Malayalam News

കൊച്ചി: സിനിമ പ്രവര്‍ത്തകര്‍ക്കെതിരായ മുന്‍ ബിജെപി അധ്യക്ഷ്യനും മിസോറോാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍റെ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി എകെ ബാലന്‍. മാപ്പെഴുതി, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികള്‍ എന്ന് എകെ ബാലന്‍ പറ‍ഞ്ഞു.

കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കുമ്മനം രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണെന്നായിരുന്നു കുമ്മനം പറഞ്ഞത്. കേരളത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞിരുന്നു.

akbalannew

അതേസമയം സംയുക്തസമരത്തെ തള്ളി പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനേയും മന്ത്രി ബാലന്‍ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് മാതൃകയായ സംയുക്ത സമരത്തെയാണ് മുല്ലപ്പള്ളി അവഹേളിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്തെന്ന് കേരളം ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ഗവർണറും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍റെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പദവിയിൽ ഉള്ളവർ എന്തു പറയണം എന്നു അവരാണ് തീരുമാനിക്കേണ്ടത്. പി സദാശിവം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും ബാലന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

'അതുകൊണ്ടാണ് ഈ വക ക്ഷുദ്ര ജന്തുക്കളോട് നീ ആരാടാ എന്നു നമ്മൾ ചോദിക്കുന്നത്''അതുകൊണ്ടാണ് ഈ വക ക്ഷുദ്ര ജന്തുക്കളോട് നീ ആരാടാ എന്നു നമ്മൾ ചോദിക്കുന്നത്'

മുസ്ലീംകൾക്ക് പോകാൻ150 രാജ്യങ്ങളില്ലേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം!മുസ്ലീംകൾക്ക് പോകാൻ150 രാജ്യങ്ങളില്ലേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം!

ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

English summary
AK Balan against Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X