കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസിക അസ്വാസ്ഥ്യം, പൊറാട്ട് നാടകം... പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഇപി ജയരാജനും എകെ ബാലനും!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാരായ എകെ ബാലനും ഇപി ജയരാജനും. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയിലാണ് മന്ത്രിമാരുടെ വിമർശനം. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചപ്പോൾ പ്രതിഷേധം പൊറാട്ട് നാടകമെന്നായിരുന്നു എകെ ബാലന്റെ വിമർശനം.

സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ വായിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്ന് എകെ ബാലൻ വ്യക്തമാക്കി. ഭരണഘടനാപരമായ ദൗത്യം ഗവർണറും സർക്കാരും നിർവഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വാർഡ് വിഭജന ഓർഡിനൻസ്

വാർഡ് വിഭജന ഓർഡിനൻസ്

വാർഡ് വിഭജന ഓർഡിനൻസ് എന്തിന് ഗവർണർ തടഞ്ഞു? പ്രതിപക്ഷം ആദ്യം അതിന് ഉത്തരം പറയട്ടെ. തോറ്റ് പോയാൽ വായിൽ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തത്. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.

മാനസിക അസ്വാസ്ഥ്യം

മാനസിക അസ്വാസ്ഥ്യം

പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു. മുൻപൊങ്ങും കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. അതേസമയം നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിരുന്നു.

കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഇല്ലാതെ വായിക്കണം

കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഇല്ലാതെ വായിക്കണം


ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഇല്ലാതെ വായിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ഈ കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ് പ്രമേയം വായിക്കുന്നത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Kerala Governor Finally Reads Out Anti-CAA Para In Speech
സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുന്നു

സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുന്നു

താന്‍ അനുകൂലിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രമേയം വായിക്കുന്നത് എന്നായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗവര്‍ണറുമായി മുഖ്യമന്ത്രി അന്തര്‍ധാര സജീവമാക്കിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്നും കേരള ജനതയെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

English summary
AK Balan and EP Jayarajan comments about UDF ptotest in Legislative Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X