ശബരിമല പരാമർശം: സുകുമാരൻ നായർക്കെതിരെയും ചെന്നിത്തലയ്ക്കെതിരെയും പരാതി നൽകി എ.കെ ബാലൻ
വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂർവം ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു
പാലക്കാട്: വോട്ടെടുപ്പ് ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നൽകി മന്ത്രി എ.കെ ബാലൻ. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ബാലൻ പരാതി നൽകിയിരിക്കുന്നത്. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂർവം ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ബാലന്റെ പരാതി
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ബോധത്തിലേക്ക് സുകുമാരൻ നായർ തരം താണുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബാലൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ പൊട്ടലും ചീറ്റലുമാണെന്നും ജമാഅത്തെയും ലീഗും യുഡിഎഫിന് നേതൃത്വം കൊടുക്കുന്നതിനാൽ കോൺഗ്രസിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും ബാലൻ പാലക്കാട് പറഞ്ഞു.

സമാധാനം നൽകുന്ന സർക്കാർ
"മതേതരത്വവും ജനാധിപത്യവും സാമൂഹിക നീതിയും വിശ്വാസവും ഈ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങൾ മനസിലാക്കി ഒരു നല്ല സർക്കാർ, ജനങ്ങൾക്ക് സ്വൈര്യവും സമാധാനവും നൽകുന്ന സർക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," സുകുമാരൻ നായർ പറഞ്ഞു.

ഭരണമാറ്റം വേണം
ഇവിടെ പ്രധാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പ് അതിന് ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഭരണമാറ്റം വോണമോയെന്ന് ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. വിശ്വാസികളുടെ പ്രതിഷേധം നേരത്തെ തന്നെ ഉണ്ടല്ലോ എന്ന മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് അതിൽ കുറവൊന്നും സംഭവിച്ചട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കുറവ് സംഭവിച്ച് കാണമമെന്ന് ആരും ആഗ്രഹിച്ചട്ടില്ല. അതിന്റെ പ്രതികരണം തീർച്ചയായിട്ടും ഉണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു.

അയ്യപ്പ കോപം
പിണറായി വിജയൻ സർക്കാരിനെതിരെ അയ്യപ്പ കോപമുണ്ടാകുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. നിരീശ്വരവാദിയായ പിണറായി അയ്യപ്പന്‍റെ കാല് പിടിക്കുന്നു. വിശ്വാസികൾ പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞുതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശിഥിലമാകുന്നത് സിപിഎമ്മാണ്. ഇപി ജയരാജന് സീറ്റ് കിട്ടാത്തതിന്‍റെ പ്രതിഷേധമാണ്. ക്യാപ്റ്റനെ ചൊല്ലി സിപിഎമ്മിലാണ് തർക്കമെന്നും ചെന്നിത്തല പറഞ്ഞു.
Recommended Video


അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം
അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്നായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം. കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് അത്. ജനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുക. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വാസം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications