കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ചറിയണം, മറുപടിയുമായി എകെ ബാലന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ കാര്യ മന്ത്രാലയത്തിന്റെ അഭിനന്ദന കത്തില്‍ പോരടിച്ച് മുരളീധരനും സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നയാണെന്ന് എകെ ബാലന്‍ മുരളീധരന് മറുപടി നല്‍കി കൊണ്ട് പറഞ്ഞു. സര്‍ക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കോംപ്ലിമെന്റ് എന്ന് പറഞ്ഞാല്‍ അഭിനന്ദനമാണ്. കേന്ദ്ര നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന സര്‍ക്കാരാണ് ഇത്. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

വി മുരളീധരന്റെ പ്രസ്താവനകള്‍ താന്‍ പലപ്പോഴും ആസ്വദിക്കാറുണ്ടെന്നും എകെ ബാലന്‍ പരിഹസിച്ചു. നേരത്തെ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും, കത്തില്‍ ഔപചാരിക മര്യാദ വാചകള്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അഭിനന്ദിച്ച് കത്തയച്ചു എന്ന പ്രചാരണത്തിനെതിരെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സംസ്ഥാനം മണ്ടത്തരം തിരുത്തി പ്രായോഗിക സമീപനം സ്വീകരിച്ചതിനാണ് കേന്ദ്രം കത്തയച്ചത്. ആദ്യം അയച്ച കത്തും കേന്ദ്രം നല്‍കിയ മറുപടിയും കേരള സര്‍ക്കാര്‍ പൂഴത്തിവെച്ചെന്നും മുരളീധരന്‍ ആരോപിച്ചു.

പിന്നീട് രൂക്ഷമായ ഭാഷയിലാണഅദ്ദേഹം മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. പിആര്‍ വര്‍ക്ക് നടത്താന്‍ ഉപയോഗിക്കുന്ന പണം കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ഇംഗ്ലീഷ് വായിക്കാന്‍ അറിയുന്നവരെ പിആര്‍ ടീമില്‍ വെക്കണമെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു. മുരളീധരന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാല്‍ മുരളീധരന് കാര്യങ്ങള്‍ മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വിദേശകാര്യ സഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും തന്റെ മന്ത്രാലയത്തില്‍ നടക്കുന്ന കുറച്ച് കാര്യങ്ങളൊക്കെ അറിയാമെന്നുമായിരുന്നു മുരളീധരന്റെ മറപടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കത്ത് പുറത്തുവിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രചാരണം വങ്കത്തരമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിച്ച രണ്ട് കത്തുകളില്‍ ഒന്ന് പൂഴ്ത്തി. പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യമാണ് തള്ളിയത്. രണ്ടാമത്തെ കത്താണ് കേരളം പുറത്തുവിട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളൊന്നും ഇത്തരം പിആര്‍ വര്‍ക്കുകള്‍ നടത്തിയിട്ടില്ലെന്നും, അവര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

English summary
ak balan hits back at v muraleedharan says he should learn meaning of compliment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X