കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലകുഞ്ഞ ഭാഷ, എകെ ബാലന്റെ പരാമര്‍ശം സംസ്‌കാരത്തിന് നിരക്കാത്തത്: മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: നരകതുല്യമായ ജീവിതം നയിക്കുന്ന പട്ടികവര്‍ഗക്കാരെ ഒന്നാകെ നിയമസഭയില്‍ വിലകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്ത എകെ ബാലന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വി മുരളീധരന്‍. എകെ ബാലനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

പട്ടികജാതി ക്ഷേമ മന്ത്രിയായ എ.കെ. ബാലന്റെ 'ഗര്‍ഭ' പരാമര്‍ശം സംസ്‌കാരത്തിനു നിരക്കാത്തതാണ്. കേരള വികസന മാതൃകയെന്നു നാം അഭിമാനിക്കുമ്പോഴും പ്രാന്തവല്‍ക്കരിക്കപ്പെട്ട് ആദിവാസി മേഖലകളില്‍ നരകതുല്യമായ ജീവിതം നയിക്കുന്നവരാണ് ആദിവാസികള്‍. അവരെക്കുറിച്ച് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുമ്പോള്‍തന്നെയാണ് മന്ത്രിയുടെ ഈ അവഹേളനമെന്നത് വിലകുറച്ചുകാണാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

v-muraleedharan

അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഈ സര്‍ക്കാരിന്റെകാലത്തു പോഷകാഹാരക്കുറവു കാരണം നാലു നവജാതശിശുക്കള്‍ മരിച്ചെന്നു ഒരു എംഎല്‍എ പറഞ്ഞതിന്: 'നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അതു പോഷകാഹാരക്കുറവു കൊണ്ടായിരുന്നില്ല. ഒന്ന് അബോര്‍ഷനാണ്.

അബോര്‍ഷന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. ഇപ്പോഴാണു ഡെലിവറി ആയത്. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിനു വാല്‍വിന്റെ തകരാറ്. അതു ഗര്‍ഭിണിയായതും നിങ്ങളുടെ കാലത്താണ്. ഇപ്പോഴാണു പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല' എന്നാണ് മറുപടി നല്‍കിയത്.

ഈ പ്രസംഗത്തിലൂടെ തെളിയുന്നത് പട്ടികവര്‍ഗക്കാരോട് മന്ത്രിക്കുള്ളത് അനുതാപമല്ല പുച്ഛമാണ് എന്നാണ്. ഉള്ളില്‍ പുച്ഛവും പരിഹാസവുമായി ആദിവാസികള്‍ക്കു വേണ്ടിയുള്ള വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക് അവരോട് ഒരിക്കലും നീതിപുലര്‍ത്താനാകില്ല. മുതലാളിമാരുടേയോ ജന്മിമാരുടേയോ ഭാഷയിലാണ് ബാലന്‍ സംസാരിച്ചത്. ഇത്രയും വിലകുറഞ്ഞ ഭാഷയിലുള്ള മന്ത്രിയുടെ വിമര്‍ശനം ആദിവാസികളുടെ ആത്മാഭിമാനത്തെപ്പോലും വേദനിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് എകെബാലന്‍ സ്വയം മന്ത്രിസ്ഥാനം ഒഴിയുകയാണ് വേണ്ടത്.

ഒരു വശത്ത് ആദിവാസി ക്ഷേമം പറയുകയും അതിനുശേഷം മറുവശത്ത് അവരെ അവഹേളിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടത്, വലത് മുന്നണികളുടേത്. ചെങ്ങറ, ആറളം, അരിപ്പ പ്രദേശങ്ങളില്‍ കുടില്‍കെട്ടി സമരം നടത്തുന്ന ആദിവാസികളുടെ പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ക്കായിട്ടില്ല. ഭൂമി നല്‍കുമെന്നു പറഞ്ഞിട്ട് ആദിവാസികള്‍ക്ക് ഒരുതുണ്ട് ഭൂമിപോലും പതിച്ചു നല്‍കിയില്ല.

കോടികള്‍ മുടക്കിയുള്ള പദ്ധതികള്‍ ഉള്ളപ്പോഴും ആദിവാസികളില്‍ ബഹുഭൂരിപക്ഷവും നരകതുല്യമായ സാഹചര്യങ്ങളില്‍ തന്നെയാണ്. ഈ അവഗണനയെല്ലാം ഉള്ളപ്പോഴാണ് പട്ടികജാതി മന്ത്രിതന്നെ ആദിവാസികളെ അവഹേളിച്ച് തെരുവു ഭാഷയില്‍ നിയമസഭിയില്‍ സംസാരിക്കുന്നത്.

ആദിവാസികള്‍ക്കെതിരായ മോശം പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ബാലന്‍ പൊതുസമൂഹത്തോടും ആദിവാസി സമൂഹത്തോടും മാപ്പുചോദിക്കണം. ആദിവാസി സമൂഹത്തെക്കുറിച്ചു നടത്തിയ ക്രൂരമായ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ബാലനെ മുഖ്യമന്ത്രിതന്നെ പുറത്താക്കണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
AK Balan Insult tribes V Muraleedharan Facebook post against AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X